Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅണ്‍എയ്ഡഡ് സ്‌കൂള്‍...

അണ്‍എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെൻറ്​ അസോസിയേഷന്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി

text_fields
bookmark_border
അണ്‍എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മൻെറ് അസോസിയേഷന്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള അംഗീകൃത സ്‌കൂള്‍ മാനേജമൻെറ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ കേന്ദ്രമന്ത്രി വി. മുരളീധരന് നിവേദനം നല്‍കി. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സംസ്ഥാനത്തെ വിദ്യാഥികള്‍ക്കും അധ്യാപകര്‍ക്കുമായി നടത്തുന്ന പരിശീലന പരിപാടികളില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളെ കൂടി ഉള്‍പ്പെടുത്തണമെന്ന് നിവേദകസംഘം ആവശ്യപ്പെട്ടു. ചെറിയ ഫീസ് വാങ്ങി നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നത് കൊണ്ടാണ് ഈ മേഖല ഇന്നും നിലനില്‍ക്കുന്നത്. അണ്‍ എയ്ഡഡ് മേഖലയെ തകര്‍ത്താല്‍ സര്‍ക്കാറിനുണ്ടാകുന്ന ബാധ്യതയും തൊഴില്‍രഹിതരാകുന്ന ജീവനക്കാരും സംസ്ഥാനത്തിന് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാര്യം ഓര്‍ക്കാതെയാണ് അധികാരികള്‍ പെരുമാറുന്നതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കെ.ആര്‍.എസ്.എം.എ സംസ്ഥാന സെക്രട്ടറി കെ.കെ. ഷാജഹാന്‍, പ്രസിഡൻറ് ഡോ. വി.കെ. ജയകുമാര്‍, ആനന്ദ് കണ്ണശ്ശ, ഷിജിന്‍ കലാം എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു. Photo: krsma meets minister1 krsma meets minister
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story