Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2019 11:33 PM GMT Updated On
date_range 17 Aug 2019 11:33 PM GMTദേശീയ റാങ്കിങ് ടേബിൾ ടെന്നിസ്; അനിർബാൻ ഘോഷിന് തകർപ്പൻ ജയം
text_fieldsbookmark_border
തിരുവനന്തപുരം: ദക്ഷിണമേഖല ദേശീയ റാങ്കിങ് ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ റെയിൽവേ സ്പോർട്സ് പ്രമോഷൻ ബോർഡ ിലെ അനിർബാൻ ഘോഷിന് വിജയം. പ്രീ ക്വാർട്ടർ ഫൈനലിൽ ഹരിയാനയുടെ റൊസരിയോ വെസ്ലിയെ (4-0) സ്കോറിനാണ് അനിർബാൻ തകർത്ത്. റെയിൽവേ സ്പോർട്സ് പ്രമോഷൻ ബോർഡ് താരമാണ് അനിർബാൻ. തമിഴ്നാടിൻെറ സുസ്മിത് ശ്രീറാം, ഹരിയാനയുടെ ജീറ്റ് ചന്ദ്ര, ഘോഷ് സൗമ്യാജിത്ത്, പെട്രോളിയം സ്പോർട്സ് പ്രമോഷൻ ബോർഡിലെ ഷെട്ടി സുനിൽശങ്കർ, ദേശായ് ഹർമീത് രാജുൾ, ഗ്രോവർ സുധാൻഷു എന്നിവരും വിജയിച്ചു. വനിതകളുടെ മത്സരത്തിൽ ഹരിയാനയുടെ മുഖർജി സുധീർഥ മഹാരാഷ്ട്രയുടെ മല്ലിക ഭണ്ഡാർകറിനെ (4-0)യും ബാങ്ക് ഓഫ് ബറോഡ സ്പോർട്സ് കോച്ചിങ് ബോർഡിലെ ഡിസൂസ സെൻഹോറ റിസർവ് ബാങ്കിൻെറ അമൃത പുഷ്പ ശേഖറിനെയും തോൽപിച്ചു. പെട്രോളിയം പ്രമോഷൻ കൗൺസിലിലെ പോൾ മൗസമി, മധ്യപ്രദേശിൻെറ അനുഷ, റെയിൽവേ സ്പോർട്സ് പ്രമോഷൻ ബോർഡിലെ അമൃത ശ്രുതി, റിസർവ് ബാജകിൻെറ ഐഹിക മുഖർജി എന്നിവരും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story