Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2019 5:02 AM IST Updated On
date_range 18 Aug 2019 5:02 AM ISTശിവഗിരിമഠത്തെ ഏറ്റവും മികച്ച ആധ്യാത്മിക കേന്ദ്രമായി വികസിപ്പിക്കും- കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍
text_fieldsbookmark_border
വർക്കല: ശിവഗിരിമഠത്തെ രാജ്യത്തെ ഏറ്റവും മികച്ച ആധ്യാത്മിക കേന്ദ്രങ്ങളിലൊന്നാക്കിമാറ്റാന്‍ പരിശ്രമിക്കുമെന ്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. ശിവഗിരി മഠം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഠത്തിലെ വിവിധ വികസനപദ്ധതികളുടെ പുരോഗതി അദ്ദേഹം വിലയിരുത്തി. സ്വദേശ്ദര്‍ശന്‍ പദ്ധതിക്കുപുറമെ മെറ്റന്തെല്ലാം പദ്ധതികള്‍ വഴി ശിവഗിരി മഠത്തിൻെറ വികസനത്തിനായി സഹായമെത്തിക്കാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശിവഗിരിയുടെ വികസനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും മേഖലയിലെ റെയില്‍വേ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ റെയില്‍വേ മന്ത്രാലയത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയായശേഷം ആദ്യമായി ശിവഗിരിയിലെത്തിയ വി. മുരളീധരനെ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ശ്രീനാരായണ സമാധിയില്‍ ദര്‍ശനം നടത്തിയ കേന്ദ്ര സഹമന്ത്രി പ്രത്യേക പൂജയിലും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story