Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2019 5:02 AM IST Updated On
date_range 18 Aug 2019 5:02 AM ISTവാര്‍ഷിക പൊതുയോഗം
text_fieldsbookmark_border
ആറ്റിങ്ങല്‍: പെരുങ്ങുഴി മുട്ടപ്പലം പ്ലാമൂട് പുത്തന്‍പള്ളി മുസ്ലിം ജമാഅത്തിൻെറ പ്രസിഡൻറ് എം. സെയ്‌നുലാബ്ദീൻ െറ അധ്യക്ഷതയില്‍ ഇമാം നാസറുദ്ദീന്‍ അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ.ആര്‍. നിസാര്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി എം. അലിയാരുകുഞ്ഞ് (പ്രസി.), എ. മജ്‌നു (വൈ. പ്രസി.), എ.ആര്‍. നിസാര്‍ (ജന. സെക്ര.), എസ്. സക്കീര്‍ ഹുസൈന്‍, എസ്. ബസാം, ഷുഹൈബ് (ജോ. സെക്രട്ടറി), അബ്ദുല്‍ റഹിം, എസ്.എം. ബഷീര്‍, അബ്ദുല്‍ ലത്തീഫ്, എസ്.എച്ച്. ഫസിലുദ്ദീന്‍, അബ്ദുൽ മജീദ് (മൂലവട്ടം), ബദറുദ്ദീന്‍, എ.പി. അബ്ദുല്‍ മജീദ്, ഉമ്മര്‍പിള്ള (എക്‌സിക്യൂട്ടിവ്) എന്നിവരെയും ഒാഡിറ്റര്‍മാരായി എസ്.എച്ച്. സലിം, എ. നവാസ് എന്നിവരെയും തെരഞ്ഞെടുത്തു. കഞ്ചാവ് വില്‍പനക്കിടെ യുവാവ് പിടിയിൽ ചിറയിന്‍കീഴ്: കൊലപാതകമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് കഞ്ചാവ് വില്‍പനക്കിടെ എക്‌സൈസിൻെറ പിടിയിലായി. കടയ്ക്കാവൂര്‍ തെക്കുംഭാഗം തെറ്റിമൂല സ്വദേശിയായ റോയിയാണ് (22) ഒന്നരകിലോ കഞ്ചാവുമായി ആറ്റിങ്ങല്‍ എക്‌സൈസിൻെറ പിടിയിലായത്. അഞ്ചുതെങ്ങ് തീരദേശമേഖല, കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന വ്യാപകമാണെന്ന പരാതിയെതുടര്‍ന്ന് ഇയാള്‍ എക്‌സൈസ് ഇൻറലിജന്‍സ് വിഭാഗത്തിൻെറ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് കമീഷണറുടെ ദക്ഷിണമേഖലാ സ്‌ക്വാഡിൻെറ ചുമതലയുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷിൻെറ നിർദേശാനുസരണം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ബി. ആദര്‍ശ്, എസ്.പി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഓണക്കാലം ആയതിനാല്‍ അനധികൃത മദ്യത്തിൻെറയും മയക്കുമരുന്നുകളുടെയും വില്‍പനയും ഉപയോഗവും വർധിക്കാന്‍ ഇടയുള്ളതിനാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്കുതല കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. അബ്കാരി, മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ ഈ നമ്പറുകളില്‍ വിളിച്ച് അറിയിക്കാം. എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് ആറ്റിങ്ങല്‍: 0470 2622386 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍: 9400069407 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആറ്റിങ്ങല്‍: 9400069408 ചിറയിന്‍കീഴ് റേഞ്ച്: 0470 2644070 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ചിറയിന്‍കീഴ്: 9400069423 കിളിമാനൂര്‍ റേഞ്ച്: 0470 2672227 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കിളിമാനൂര്‍: 9400069422
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story