Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2019 5:02 AM IST Updated On
date_range 18 Aug 2019 5:02 AM ISTകർഷകദിനത്തെ സാർഥകമാക്കി വിളവെടുപ്പ്
text_fieldsbookmark_border
കണിയാപുരം: ഗവ.യു.പി സ്കൂളിൽ കർഷദിനത്തെ അർഥവത്താക്കി വിളവെടുപ്പുത്സവം നടത്തി. സ്കൂളിലെ കാർഷിക ക്ലബിൻെറ നേതൃത്വ ത്തിൽ ജൂണിൽ ആരംഭിച്ച 'ജൈവം' അടുക്കളത്തോട്ടത്തിൽനിന്ന് വെണ്ട, തക്കാളി, പച്ചമുളക്, ചീര, വഴുതനങ്ങ എന്നിവ വിളവെടുത്തു. അണ്ടൂർക്കോണം പഞ്ചായത്ത് കൃഷിഭവനിൽനിന്ന് ലഭ്യമായ വിത്താണ് ഉപയോഗിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് പുഷ്ക്കലാമ്മാൾ, എസ്.എം.സി ചെയർമാൻ ഷിറാസ് എന്നിവർ ചേർന്ന് വിളവെടുപ്പ് നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി അമീർ എം, ക്ലബ് കൺവീനർ ഷമീന, മനോജ്, സണ്ണി, വൃന്ദ, സീന, ലതകുമാരി എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story