കെ.എസ്.ഇ.ബി നിയമനം: അഡ്വൈസ് മെമോ നൽകണമെന്ന് ഹൈകോടതി

05:04 AM
14/08/2019
കൊച്ചി: കെ.എസ്.ഇ.ബി ജൂനിയർ അസിസ്റ്റൻറ്-കാഷ്യർ തസ്തികയിലെ 200 ഒഴിവുകളിൽ രണ്ടാഴ്ചക്കകം പി.എസ്.സി അഡ്വൈസ് മെമോ നൽകണമെന്ന് ഹൈകോടതി. നിയമനങ്ങൾ വൈകുന്നതിനെതിരെ കൊല്ലം സ്വദേശി എസ്. രതീഷ് നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിൻെറ ഇടക്കാല ഉത്തരവ്. 520 ഒഴിവുകൾ കെ.എസ്.ഇ.ബി റിപ്പോർട്ട് ചെയ്തതിൽ 200 എണ്ണത്തിൽ അഡ്വൈസ് മെമോ നൽകാനാണ് നിർദേശം നൽകിയിട്ടുള്ളത്. എല്ലാ ഒഴിവുകളിലേക്കും നിയമനങ്ങൾ വൈകാതെ നടത്താനും ഇടക്കാല ഉത്തരവിൽ പറയുന്നു. സെപ്റ്റംബർ നാലിന് ഹരജി വീണ്ടും പരിഗണിക്കാനായി മാറ്റി.
Loading...
COMMENTS