വിദേശകാര്യ മന്ത്രി ചൈനയിൽ

05:04 AM
12/08/2019
വിദേശകാര്യ മന്ത്രി ചൈനയിൽ ബെയ്ജിങ്: മൂന്നു ദിവസത്തെ സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ തിങ്കളാഴ്ച ചൈനയിലെത്തും. ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ്ങിൻെറ ഇന്ത്യൻ സന്ദർശനമടക്കമുള്ള വിഷയങ്ങൾ വിദേശകാര്യ മന്ത്രിയുടെ പര്യടനത്തിൽ കടന്നുവരും. രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയശേഷം ഇന്ത്യൻ മന്ത്രിയുടെ ആദ്യ ചൈനീസ് സന്ദർശനമാണിത്. 2009 മുതൽ 2013 വരെ ചൈനയിലെ അംബാസഡറായിരുന്നു ജയ്ശങ്കർ. സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ നാലു ധാരണാപത്രങ്ങളിൽ ഒപ്പുവെക്കും.
Loading...