വാർഷിക ബുർദാ മജ്​ലിസും ഈദ് സംഗമവും

05:02 AM
12/08/2019
വിഴിഞ്ഞം: 'അനിസ്ലാമിക ആഘോഷ ആർഭാടങ്ങൾക്ക് വിട' എന്ന തലവാചകത്തിൽ എസ്.എസ്.എഫ് വിഴിഞ്ഞം സെക്ടർ സംഘടിപ്പിക്കുന്ന ഒമ്പതാം തിങ്കളാഴ്ച വിഴിഞ്ഞം ആമ്പൽകുളം താജുൽ ഉലമ നഗറിൽ നടക്കും. രാവിലെ 9.30ന് സംഘാടകസമിതി ചെയർമാൻ അബ്ദുൽ റഊഫ് മന്നാനി പതാക ഉയർത്തും. വൈകീട്ട് അഞ്ചിന് ഈദ് സ്നേഹ സംഗമം വിഴിഞ്ഞം സി.ഐ എസ്.ബി. പ്രവീൺ ഉദ്ഘാടനം ചെയ്യും. വിഴിഞ്ഞം ഇടവക വികാരി ഫാ. ജസ്റ്റിൻ ജൂഡിൻ, ആഴാകുളം ശ്രീഭഗവതി ക്ഷേത്രം നെല്ലിക്കുന്ന് മാധവൻ സ്വാമി, എസ്.എസ്.എഫ് നെയ്യാറ്റിൻകര ഡിവിഷൻ പ്രസിഡൻറ് സിദ്ദീഖ് ജൗഹരി വിളപ്പിൽശാല തുടങ്ങിയവർ സംസാരിക്കും. ഹാഫിള് ജുനൈദ് ജൗഹരി പ്രഭാഷണം നടത്തും. നസീമുൽ മദീന ബുർദാ ഇഖ്‌വാൻ അവതരിപ്പിക്കുന്ന ബുർദാ മജ്ലിസിന് മുഹമ്മദ് റാഷിദ് ജൗഹരി കൊല്ലം നേതൃത്വം നൽകും.
Loading...