Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2019 5:04 AM IST Updated On
date_range 11 Aug 2019 5:04 AM ISTപ്രളയം: തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് വിനിയോഗിക്കാം -മന്ത്രി എ.സി. മൊയ്തീൻ
text_fieldsbookmark_border
തിരുവനന്തപുരം: ദുരിതബാധിത പ്രദേശങ്ങളില്‍ സാംക്രമികരോഗങ്ങളും പകര്‍ച്ചവ്യാധികളും തടയുന്നതിനും ആശുപത്രികള്‍ ക്ക് ആവശ്യമായ മരുന്നുവാങ്ങി നൽകുന്നതിനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് വിനിയോഗിക്കാമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. അവധിയിലുള്ള എല്ലാ ഉദ്യോഗസ്ഥരും അടിയന്തരമായി ജോലിക്ക് ഹാജരായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ ശുദ്ധമായ കുടിവെള്ളവും സാനിറ്ററി സൗകര്യങ്ങളും തദ്ദേശസ്ഥാപനങ്ങള്‍ സജ്ജമാക്കണം. രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിനും തടസ്സപ്പെട്ട റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ തുക ചെലവഴിക്കാം. ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി സാധനങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനും ഇലക്ട്രീഷ്യന്മാരുടെയും പ്ലംബര്‍മാരുടെയും സേവനം പ്രയോജനപ്പെടുത്തുന്നതിനും തുക ചെലവഴിക്കുന്നതിന് അനുവാദം നൽകി. ദുരിതാശ്വാസപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളെയും ഏജന്‍സികളെയും ചുമതലപ്പെടുത്താത്ത മേഖലകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്താമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. 0471-2332700, 8301804834 നമ്പറുകളിൽ കൺട്രോൾ റൂമിൽ ബന്ധപ്പെടാം. ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതിന് സെക്രേട്ടറിയറ്റിലെ തദ്ദേശസ്വയംഭരണ വകുപ്പില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. 0471 2786322 , 9387212701.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story