Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅംഗപരിമിതരുടെ സൂപ്പർ...

അംഗപരിമിതരുടെ സൂപ്പർ ന്യൂമററി തസ്തിക നിയമനം: സർക്കാർ ഉത്തരവ് റദ്ദാക്കി

text_fields
bookmark_border
തിരുവനന്തപുരം: സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിക്കപ്പെടുന്ന അംഗപരിമിതർ അതേതസ്തികയിൽ തന്നെ വിരമിക്കണമെന്നും സ്ഥിരജീവനക്കാരെപ്പോലെ സീനിയോറിറ്റിക്കും പ്രബേഷൻ പൂർത്തിയാക്കുന്നതിനും അർഹതയുണ്ടാകില്ലെന്നുമുള്ള സർക്കാർ ഉത്തരവ് കേരള അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണൽ റദ്ദാക്കി. 2016 ഫെബ്രുവരി രണ്ടിലെ സർക്കാർ ഉത്തരവാണ് കേരള അഡ്മിനിട്രേഷൻ ട്രൈബ്യൂണൽ ഡിവിഷൻ െബഞ്ച് റദ്ദാക്കിയത്. 1999 മുതൽ 2003 വരെയുള്ള കാലയളവിൽ സർക്കാർ സർവിസിൽ താൽക്കാലിക നിയമനം ലഭിച്ചശേഷം പിന്നേട് പിരിച്ചുവിട്ട അംഗപരിമിതർക്കായി സർക്കാർ സൂപ്പർ ന്യൂമററി തസ്തികൾ സൃഷ്്ടിച്ച് വിവിധവകുപ്പുകളിൽ പുനർനിയമനം നൽകിയിരുന്നു. ഇങ്ങനെ നിയമനം ലഭിച്ച 2677 പേർക്ക് സീനിയോറിറ്റി, പ്രമോഷൻ, ഇൻക്രിമൻെറ് തുടങ്ങിയവക്ക് അർഹതയില്ലെന്നായിരുന്നു സർക്കാർ ഉത്തരവ്. ഇതാണ് ട്രൈബ്യൂണൽ റദ്ദാക്കിയത്. പി.എസ്.സിയിൽ 2013 മുതൽ സൂപ്പർ ന്യൂമററി തസ്തികയിൽ അസിസ്റ്റൻറായ അനിത ഫയൽ ചെയ്ത കേസിലാണ് വിധി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story