Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2019 9:49 AM IST Updated On
date_range 9 Aug 2019 9:49 AM ISTഅപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിക്ക് . 2019-20 വര്‍ഷം എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി, പി.ജി, പ്രഫഷനല്‍ കോഴ്‌സുകള്‍, ഡിപ്ലോമ, ഐ.ടി.സി തുടങ്ങിയ പൊതുപരീക്ഷകളില്‍ 60 ശതമാനത്തിനുമേല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വികസന വകുപ്പിൻെറ വിദ്യാഭ്യാസ ആനുകൂല്യ വിതരണ വെബ്‌സൈറ്റായ www.egrantz.kerala.gov.inല്‍ മാര്‍ക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്ത് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമർപ്പിക്കണം. റിസല്‍ട്ട് പ്രഖ്യാപിച്ച് ഒരു മാസത്തിനകം അപേക്ഷിക്കാം. അപേക്ഷയുടെ കോപ്പി അനുബന്ധരേഖകള്‍ സഹിതം പഠനം പൂര്‍ത്തിയാക്കിയ വിദ്യാഭ്യാസസ്ഥാപനം സ്ഥിതിചെയ്യുന്ന പരിധിയിലുള്ള ബ്ലോക്ക്/ മുനിസിപ്പാലിറ്റി/കോർപറേഷന്‍ പട്ടികജാതി വികസന ഓഫിസുകളില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 0471 2314238. പാര്‍ട്ട്ടൈം ട്യൂട്ടര്‍ തിരുവനന്തപുരം: ജില്ലയിലെ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ വനജ്യോതി-രാത്രികാല പഠനക്ലാസ് പദ്ധതിയുടെ ഭാഗമായി പാര്‍ട്ട് ടൈം ട്യൂട്ടര്‍ കം ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ താൽക്കാലിക നിയമനത്തിന് അപേക്ഷിക്കാം. പച്ചമല, കൈതോട്, വ്ലാവെട്ടി, മണിതൂക്കി, മൊട്ടമൂട്, കല്ലുപാറ സങ്കേതങ്ങളിലാണ് ഒഴിവുകള്‍. ബി.എഡ്/ടി.ടി.സി യോഗ്യതയുള്ള 18നും 35നും മധ്യേ പ്രായമുള്ള പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. മതിയായ യോഗ്യതയുള്ള അപേക്ഷകരുടെ അഭാവത്തില്‍ പ്രസ്തുത സങ്കേതങ്ങളില്‍ പ്ലസ് ടു, ഡിഗ്രി, പി.ജി യോഗ്യതയുള്ള പട്ടികവര്‍ഗക്കാരെയും അല്ലാത്തപക്ഷം തൊട്ടടുത്ത സങ്കേതങ്ങളില്‍ മേല്‍ യോഗ്യതയുള്ളവരെയും പരിഗണിക്കും. താൽപര്യമുള്ളവര്‍ ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം അപേക്ഷിക്കണം. അപേക്ഷകള്‍ ആഗസ്റ്റ് 17ന് വൈകീട്ട് അഞ്ചിനുമുമ്പ് നെടുമങ്ങാട് ഐ.ടി.ഡി.പിയില്‍ ലഭിക്കണമെന്ന് പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0472-2812557.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story