Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഔഷധസസ്യ കൃഷി...

ഔഷധസസ്യ കൃഷി വ്യാപകമാക്കാൻ നടപടി

text_fields
bookmark_border
തിരുവനന്തപുരം: ആയുർവേദ ഔഷധ നിർമാതാക്കളും വിവിധ സർക്കാർ വകുപ്പുകളും സഹകരിച്ച് സർക്കാറിൻെറയും പൊതുസ്ഥാപനങ്ങളുടെയും ഭൂമിയിൽ ഔഷധസസ്യ കൃഷി വ്യാപിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ നടപടികൾ അവലോകനം ചെയ്യാൻ വിളിച്ച യോഗത്തിലാണ് നിർദേശം. ഔഷധസസ്യ കൃഷി വ്യാപനം ഒരു പദ്ധതിയായി ഏറ്റെടുത്ത് സ്ഥലം കണ്ടെത്തി നൽകാൻ വിവിധ വകുപ്പുകൾക്ക് സാധിക്കണം. പാട്ടവ്യവസ്ഥയിലും താൽക്കാലികമായും കൃഷിചെയ്യാൻ അനുവാദം നൽകും. സർക്കാറിൻെറ അധീനതയിലുള്ള ഫാമുകളിൽ ഒരുഭാഗം ഔഷധസസ്യ കൃഷിക്കായി നീക്കിവെക്കണം. കണ്ണൂരിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൻെറ ഭൂമിയിൽ ഔഷധസസ്യ കൃഷി ആരംഭിക്കും. ഔഷധ നിർമാതാക്കളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ കെ.കെ. ശൈലജയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. യോഗത്തിൽ മന്ത്രിമാരായ കെ.കെ. ശൈലജ, വി.എസ്. സുനിൽകുമാർ, കെ. രാജു അടക്കമുള്ളവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story