Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2019 5:02 AM IST Updated On
date_range 7 Aug 2019 5:02 AM ISTസംഘ്പരിവാർ ജനാധിപത്യത്തെ റദ്ദുചെയ്യുന്നുവെന്ന്
text_fieldsbookmark_border
തിരുവനന്തപുരം: കശ്മീരിലെ 370ാം വകുപ്പ് റദ്ദുചെയ്ത ബി.ജെ.പി സർക്കാറിൻെറ നടപടി രാജ്യത്തെ സ്വേഛാധിപത്യ ഭരണത്തിലേക്ക് കൊണ്ടുപോകാനുള്ള നടപടിയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് പറഞ്ഞു. ജനപ്രതിനിധികളെയും സാമൂഹിക പ്രവർത്തകരെയും വീട്ടുതടങ്കലിലാക്കിയും കശ്മീരിൻെറ പ്രത്യേക പദവി റദ്ദുചെയ്തതിലൂടെയും മോദിയും അമിത് ഷായും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നുെവന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ല കമ്മിറ്റി ഏജീസ് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി, ജില്ല ജനറൽ സെക്രട്ടറി അനിൽകുമാർ, സെക്രട്ടറി ഷറഫുദ്ദീൻ കമലേശ്വരം, ജില്ല വൈസ് പ്രസിഡൻറ് മധു കല്ലറ എന്നിവർ സംസാരിച്ചു. രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽനിന്ന് ആരംഭിച്ച പ്രകടനത്തിന് ജില്ല കമ്മിറ്റി അംഗങ്ങളായ ആരിഫ ബീവി, അബ്ദുൽ ജവാദ്, ഷംല അട്ടക്കുളങ്ങര എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story