Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2019 5:02 AM IST Updated On
date_range 7 Aug 2019 5:02 AM ISTറാങ്ക് ലിസ്റ്റ് അട്ടിമറിച്ചവർക്കെതിരെ നിയമനടപടി വേണം -ഫ്രറ്റേണിറ്റി
text_fieldsbookmark_border
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതികളായ എസ്.എഫ്.െഎ മുൻ ഭാരവാഹികള്‍ പൊലീസ് കോൺസ്റ്റബിള്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് അട്ടിമറിച്ച സംഭവത്തില്‍ കര്‍ശന നിയമനടപടി കൈക്കൊള്ളണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മൻെറ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. റാങ്ക് ലിസ്റ്റ് അട്ടിമറിയുമായി ബന്ധപ്പെട്ട് പി.എസ്.സി പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അര്‍ഹരായ പതിനായിരക്കണക്കിന് ഉദ്യോഗാർഥികളെയാണ് എസ്.എഫ്.െഎ നേതാക്കള്‍ വഞ്ചിച്ചത്. ശിവരഞ്ജിത്തും നസീമും എസ്.എഫ്.െഎ ഒത്താശകളോടെയും അട്ടിമറിച്ച പി.എസ്.സി പരീക്ഷ റദ്ദ് ചെയ്ത് വീണ്ടും നടത്തണം. യൂനിവേഴ്സിറ്റി കോളജില്‍ മുമ്പ് നടന്ന പി.എസ്.സി പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണം. പരീക്ഷാ നടത്തിപ്പിനായി നിയോഗിച്ച സര്‍ക്കാര്‍ ജീവനക്കാരെയും അന്വേഷണത്തിൻെറ പരിധിയില്‍ കൊണ്ടുവരണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ഷംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മഹേഷ് തോന്നയ്ക്കല്‍, കെ.എസ്. നിസാര്‍, നജ്ദ റൈഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story