Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 5:04 AM IST Updated On
date_range 6 Aug 2019 5:04 AM ISTകശ്മീർ: ജനാധിപത്യത്തെ കശാപ്പുചെയ്യാൻ അനുവദിക്കിെല്ലന്ന് ഡി.വൈ.എഫ്.ഐ
text_fieldsbookmark_border
തിരുവനന്തപുരം: ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു-കശ്മീർ സംസ്ഥാനത്തിൻെറ ജനാധിപത്യ അവകാശങ്ങളെ തകർക്കു ന്ന കേന്ദ്രസർക്കാർ തീരുമാനം പ്രതിഷേധാർഹെമന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റ്. രാജ്യത്തിൻെറ ജനാധിപത്യവും ഫെഡറലിസവും ഇല്ലാതാക്കുന്ന മോദി സർക്കാറിൻെറ നീക്കം ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ബി.ജെ.പി-ആർ.എസ്.എസ് ഭരണാധികാരികൾക്ക് വൈവിധ്യവും ഫെഡറൽ തത്വങ്ങളും അംഗീകരിക്കാൻ കഴിയുന്നില്ല. ജമ്മു-കശ്മീരിനെ അധിനിവേശ പ്രദേശമായി കണക്കാക്കി വിഭജിക്കാനുള്ള നീക്കം രാജ്യത്തിൻെറ ഐക്യത്തിെനതിരായ ഏറ്റവും വലിയ അക്രമണമാണ്. ഇത് കശ്മീരിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ല. രാജ്യത്തിൻെറ മതനിരപേക്ഷ ജനാധിപത്യ സംരക്ഷണത്തിനായി മുഴുവൻ യുവതീ യുവാക്കളും രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറി എ.എ. റഹീമും പ്രസിഡൻറ് എസ്. സതീഷും അഭ്യർഥിച്ചു. കശ്മീരിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ജനാധിപത്യ കശാപ്പിനെതിരായും ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. കശ്മീർ വിഷയത്തിൽ തലസ്ഥാനത്ത് ഡി.വൈ.എഫ്.െഎ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. മാനവീയം വീഥിയിൽനിന്ന് ആരംഭിച്ച മാർച്ച് രാജ്ഭവന് മുന്നിൽ പൊലീസ് ബാരിക്കേഡ് െവച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ സമരക്കാർ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മലപ്പുറം തേഞ്ഞിപ്പലം പോസ്റ്റ് ഒാഫിസിലേക്കും കോട്ടയത്ത് തലയോലപ്പറമ്പ് പോസ്റ്റ് ഒാഫിസിലേക്കും മാർച്ച് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story