Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്ലാസ്​ കട്ട്​...

ക്ലാസ്​ കട്ട്​ ചെയ്​താൽ പിങ്കി​െൻറ പിടി വീഴും

text_fields
bookmark_border
ക്ലാസ് കട്ട് ചെയ്താൽ പിങ്കിൻെറ പിടി വീഴും തിരുവനന്തപുരം: സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രവൃത്തി സമയങ്ങളിൽ സ്കൂള ിൽ പോകാതെ കറങ്ങിനടക്കുന്ന കുട്ടികളെ കണ്ടെത്താനായി പിങ്ക് പൊലീസ് നടത്തിയ പരിശോധനയിൽ മ്യൂസിയം വളപ്പിൽ കറങ്ങിനടന്ന കഴക്കൂട്ടം ഭാഗത്തുള്ള സ്കൂളുകളിലെ രണ്ട് കുട്ടികളെ കണ്ടെത്തുകയും സ്കൂൾ അധികൃതരെ അറിയിച്ച് രക്ഷിതാക്കൾക്കൊപ്പം അയക്കുകയും െചയ്തു. തിരുവനന്തപുരം ഗാന്ധിപാർക്ക് ഭാഗത്ത് സംശയകരമായ രീതിയിൽ കറങ്ങിനടന്ന നാലു കുട്ടികളും ഇപ്രകാരം ക്ലാസിൽ േപാകാതെ ചുറ്റിത്തിരിഞ്ഞവരാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് നടത്തിയ കൂടുതൽ അന്വേഷണത്തിൽ നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ചോളം കുട്ടികളെ സമാനമായ രീതിയിൽ കണ്ടെത്തി രക്ഷിതാക്കൾക്കൊപ്പം അയച്ചു. ലഹരി മരുന്ന് മാഫിയകൾ പ്രവർത്തിക്കുന്നെന്ന വിവരത്തിൻെറ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമീഷണർ ദിനേന്ദ്രകശ്യപിൻെറ നിർദേശത്തെ തുടർന്നാണ് പൊലീസ് കൺട്രോൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പിങ്ക് പൊലീസിലെ വനിത എസ്.െഎ ഗേളിയുടെയും എ.എസ്.െഎ കവിതയുടെയും നേതൃത്വത്തിൽ ഒാപറേഷൻ നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story