Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി നിലച്ചു;...

വൈദ്യുതി നിലച്ചു; കഴക്കൂട്ടം സബ്ട്രഷറിയുടെ പ്രവർത്തനം സ്തംഭിച്ചു

text_fields
bookmark_border
കഴക്കൂട്ടം: വൈദ്യുതിയും ഇൻറർനെറ്റും ലഭിക്കാത്തതിനെതുടർന്ന് കഴക്കൂട്ടം സബ്ട്രഷറിയുടെ പ്രവർത്തനം സ്തംഭിച്ചു. ഇതോടെ രാവിലെതന്നെ ടോക്കണെടുത്ത് കാത്തുനിന്ന പെൻഷൻകാർ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി എത്തിയ നൂറുകണക്കിന് ആളുകൾ വലഞ്ഞു. ജില്ലയിലെ ഏറ്റവും വലിയ ട്രഷറികളിൽ ഒന്നായ കഴക്കൂട്ടം സബ് ട്രഷറിയുടെ പ്രവർത്തനമാണ് തിങ്കളാഴ്ച പൂർണമായും അവതാളത്തിലായത്. കഴക്കൂട്ടം േബ്ലാക്ക് പഞ്ചായത്ത് ഓഫിസ് വളപ്പിലാണ് ട്രഷറി പ്രവർത്തിക്കുന്നത്. േബ്ലാക്ക് പഞ്ചായത്ത് വളപ്പിൽ നിന്ന കൂറ്റൻ തണൽമരം മുറിച്ചുമാറ്റുന്നതിൻെറ ഭാഗമായി രാവിലെ തന്നെ കെ.എസ്.ഇ.ബി വൈദ്യുതി ലൈൻ ഓഫാക്കിയിരുന്നു. ഇതോടെ ജനറേറ്റർ ഇല്ലാത്ത ട്രഷറിയിലെ കമ്പ്യൂട്ടറുകൾപോലും പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയായി. ബാറ്ററികൾ കൊണ്ട് പ്രവർത്തിച്ച കമ്പ്യൂട്ടറുകളിൽ ഇൻറർനെറ്റ് ലഭിച്ചതുമില്ല. അതേസമയം മണി പതിനൊന്നായിട്ടും ഇടപാടുകൾ ഒന്നും നടക്കാത്തതോടെ കാത്തിരുന്നവർ ക്ഷുഭിതരായി ജീവനക്കാരുടെ മുന്നിലെത്തി ബഹളം വെച്ചു. തിങ്കളാഴ്ച ടോക്കൺ ലഭിച്ചവർക്ക് അടുത്തദിവസം ആദ്യ പരിഗണന നൽകാമെന്ന ജീവനക്കാരുടെ ഉറപ്പ് ലഭിച്ചതോടെയാണ് നിന്നവർ പിരിഞ്ഞുപോയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story