Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 5:02 AM IST Updated On
date_range 6 Aug 2019 5:02 AM ISTവീട്ടിൽനിന്ന് 24 പവൻ മോഷ്ടിച്ചയാൾ മണിക്കൂറുകൾക്കകം പിടിയിൽ
text_fieldsbookmark_border
കഴക്കൂട്ടം: വീട്ടിൽ ടൈൽസ് പണിക്കെത്തി 24 പവൻ കവർന്ന കേസിൽ തൊഴിലാളി അറസ്റ്റിൽ. പാങ്ങപ്പാറ ഗുരുമന്ദിരത്തിന് സമീപം വാടകക്ക് താമസിക്കുന്ന കാട്ടാക്കട സ്വദേശി മദനൻ (43) ആണ് അറസ്റ്റിലായത്. ഞായറാഴ്ച ശ്രീകാര്യം റോസ് നഗറിലുള്ള ഷാഹിനയുടെ വീട്ടിൽ ബെഡ്റൂമിലെ ടൈൽസ് ജോലി ചെയ്യുന്നതിനായാണ് മദനൻ വീട്ടിൽ എത്തിയത്. വീട്ടിൽ ഷാഹിനയും ഉമ്മയും വാപ്പയും കുട്ടിയുമാണ് ഉണ്ടായിരുന്നത്. ഷാഹിന കടയിൽ പോയസമയം നോക്കി രണ്ടാം നിലയുടെ ബെഡ്‌റൂമിലെ അലമാര തുറന്ന് ആഭരണങ്ങൾ മോഷ്ടിച്ചശേഷം ടൈൽസ് ഒട്ടിക്കാനുള്ള പശ എടുക്കാനെന്ന വ്യാജേന വീട്ടിൽനിന്ന് മുങ്ങി. വീട്ടിലെ കുട്ടിയോട് വെള്ളം എടുക്കാൻ ആവശ്യപ്പെടുകയും കുട്ടി പോയ സമയത്തായിരുന്നു മോഷണം. സംശയം തോന്നിയ വീട്ടുകാർ അലമാര പരിശോധിച്ചപ്പോൾ മോഷണം നടന്നതായി കണ്ടെത്തുകയും ശ്രീകാര്യം പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പ്രതിയെ തൊണ്ടി മുതൽ സഹിതം മണിക്കൂറുകൾക്കകം പിടികൂടി. ശ്രീകാര്യം സർക്കിൾ അഭിലാഷ് ഡേവിഡ്, ക്രൈം എസ്.ഐ ബിജു രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. Photo: IMG-20190805-WA0033 ക്യാപ്ഷഷൻ: പ്രതി മദനൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story