Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅടച്ചിട്ടിരുന്ന...

അടച്ചിട്ടിരുന്ന അറവുശാലയുടെ പരിസരത്ത് മാടുകളെ കശാപ്പ് ചെയ്തു, നഗരസഭ പിടിച്ചെടുത്തു

text_fields
bookmark_border
ആറ്റിങ്ങല്‍: അടച്ചിട്ടിരുന്ന അറവുശാലയുടെ പരിസരത്ത് മാടുകളെ കശാപ്പ് ചെയ്തു, നഗരസഭ പിടിച്ചെടുത്തു. ആറ്റിങ്ങല് ‍ നഗരസഭയുടെ ആറ്റിങ്ങല്‍ കച്ചേരിനട മാര്‍ക്കറ്റിലെ അറവുശാലയിലാണ് സംഭവം. കഴിഞ്ഞദിവസം അറവുശാലയിലെ ബയോഗ്യാസ് പ്ലാൻറ് പൊട്ടിയൊലിച്ചതിനെതുടര്‍ന്ന് അടച്ചിട്ടു. ഇവിടെ അറവ് നിര്‍ത്തിവെക്കുകയും ഇത് സംബന്ധിച്ച് അറവുകാര്‍ക്കും ഇറച്ചിക്കച്ചവടക്കാര്‍ക്കും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. താല്‍ക്കാലികമായി പുറത്തുള്ള മറ്റ് അംഗീകൃത അറവുശാലകളില്‍ കൊണ്ടുപോയി ആടുമാടുകളെ അറുക്കാനും തുടര്‍ന്ന് ഇറച്ചി നഗരസഭാ പ്രദേശത്ത് വിൽക്കാനുമാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍, ഇതിന് വിപരീതമായി അടച്ചിട്ട അറവുശാല പരിസരത്ത് തറയിലിട്ട് ആടുകളെ അറുത്ത് ഇറച്ചിയാക്കുകയായിരുന്നു. അറവുശാലക്കുള്ളില്‍ മാടുകളെ അറുക്കുന്നതിനും ശുചീകരിക്കുന്നതിനും പ്രത്യേകം സംവിധാനങ്ങളുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തിലെ കശാപ്പുകളും മാലിന്യപ്രശ്‌നവും ഒഴിവാക്കാനാണ് ഇത് ചെയ്തിരിക്കുന്നത്. എന്നാല്‍, ഇതിന് വിരുദ്ധമായി അറവുശാലക്ക് പുറത്ത് തറയിലിട്ട് കശാപ്പ് ചെയ്ത് ഇറച്ചിയാക്കുന്നതായി നാട്ടുകാര്‍ നഗരസഭയില്‍ അറിയിക്കുകയായിരുന്നു. ഹെല്‍ത്ത് വിഭാഗമെത്തി ഈ ഇറച്ചി പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കും. നഗരസഭ അറവുശാല അടച്ചിട്ടതിനെതുടര്‍ന്ന് പുറത്തുള്ള അംഗീകൃതമല്ലാത്ത അറവുശാലകളില്‍നിന്ന് കശാപ്പ് ചെയ്യുന്ന ഇറച്ചി നഗരത്തില്‍ വ്യാപകമായി വില്‍ക്കപ്പെടുന്നുണ്ട്. ഇത് പരിശോധിക്കാന്‍ നഗരസഭയോ ആരോഗ്യവിഭാഗമോ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story