Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 5:03 AM IST Updated On
date_range 3 Aug 2019 5:03 AM ISTനെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോ ബസ് സർവിസ് സമയംമറച്ച് പരസ്യം
text_fieldsbookmark_border
നെടുമങ്ങാട്: നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസ് സർവിസുകളുടെ സമയവിവരം എഴുതിയിരുന്ന ചുവരുകൾ സ്വകാര്യ പരസ്യ ഏജൻസി പെയിൻറ് ചെയ്തു മറച്ചത് യാത്രക്കാർക്ക് ദുരിതമായി. ഡിപ്പോയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പുറപ്പെടുന്ന ബസുകളുടെ വിവരങ്ങളും യാത്രക്കാർ കാത്തുനിൽക്കേണ്ട സ്ഥലങ്ങളും കാണിച്ച് പ്ലാറ്റ് ഫോമുകളിൽ അറിയിപ്പുകൾ എഴുതിയിരുന്നു. ഇതാണ് സ്വകാര്യ പരസ്യ ഏജൻസി മറച്ചത്. ഇതുകാരണം ഡിപ്പോയിൽ എത്തുന്ന യാത്രക്കാർ എവിടെ ബസ് കാത്തുനിൽക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ്. കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും മറ്റും പരസ്യം പതിക്കാൻ കരാറെടുത്ത കമ്പനിയാണ് മുഴുവൻ അറിയിപ്പുകളും മറച്ചശേഷം പരസ്യങ്ങൾക്ക് ബന്ധപ്പെടുവാനുള്ള പരസ്യം പതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story