Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാർച്ച്​...

മാർച്ച്​ നേതൃത്വത്തി​െൻറ അനുമതിയില്ലാതെയെന്ന്​ നിർവാഹകസമിതിയിൽ കാനം

text_fields
bookmark_border
മാർച്ച് നേതൃത്വത്തിൻെറ അനുമതിയില്ലാതെയെന്ന് നിർവാഹകസമിതിയിൽ കാനം തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലേക്ക് നിശ്ചയിച്ച മാർച്ച് സംസ്ഥാന നേതൃത്വത്തിൻെറ അനുമതിയില്ലാതെ ജില്ല നേതൃത്വം ഡി.െഎ.ജി ഒാഫീസിലേക്ക് മാറ്റുകയായിരുന്നുവെന്ന് സി.പി.െഎ സംസ്ഥാന നിർവാഹകസമിതിയിൽ സംസ്ഥാന സെക്രട്ടറിയുെട വിശദീകരണം. ഇതോടെ, എറണാകുളം വിവാദത്തിൽ 'കൈവിട്ട കളി'യുണ്ടായില്ലെന്ന് തെളിയിക്കേണ്ട ബാധ്യത ജില്ല നേതൃത്വത്തിനായി. മൂന്നംഗ അന്വേഷണ കമീഷൻെറ പ്രധാന പരിഗണനാവിഷയവും ഇതാണ്. യോഗാരംഭം മുതൽ ഏതാണ്ട് 55 മിനിറ്റ് സംസാരിച്ച കാനം രാജേന്ദ്രൻ സംഭവം അറിഞ്ഞയുടൻ താൻ മുഖ്യമന്ത്രിയെ ഫോണിൽ വിളിെച്ചന്ന് പറഞ്ഞു. ഇ. ചന്ദ്രശേഖരൻ നേരിട്ട് പോയി. എന്തുതരം അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി ചോദിച്ചു. തൻെറ ആവശ്യപ്രകാരമാണ് ആർ.ഡി.ഒക്ക് പകരം കലക്ടറെ ചുമതലപ്പെടുത്തിയത്. പ്രാദേശിക പൊലീസ് സ്റ്റേഷൻ മാർച്ച് നടത്താനായിരുന്നു അനുമതി. പക്ഷേ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എറണാകുളത്തേക്ക് മാർച്ച് മാറ്റി. സി.പി.െഎ ഒരു ഭരണകക്ഷിയാണ്. സമാധാനപരമായി മാർച്ച് നടത്താനാണ് ജില്ലഘടകത്തോട് നിർേദശിച്ചത്. 'നാവ് നമ്മുടെ നിയന്ത്രണത്തിൽ അല്ലാതായാൽ നമുക്ക് ചിലതൊക്കെ നഷ്ടപ്പെടു'മെന്നും 'നമ്മൾ നമ്മളെത്തന്നെ ശ്രദ്ധിക്കേണ്ട കാലമാണെ'ന്നും വിവാദങ്ങളെ സൂചിപ്പിച്ച് കാനം ഒാർമിപ്പിച്ചു. വീട്ടിൽ കയറിയല്ലല്ലോ പൊലീസ് അടിച്ചതെന്ന തൻെറ വാചകം മാധ്യമങ്ങൾ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി വിവാദമാക്കിയതാണെന്നും അേദ്ദഹം പറഞ്ഞു. എന്നാൽ കെ.ഇ. ഇസ്മയിൽ അടക്കമുള്ളവരുടെ പ്രസ്താവനയെ കുറിച്ച് പ്രതികരിച്ചില്ല. എൽ.ഡി.എഫിനെ ഒരു കാര്യത്തിലും ദുർബലപ്പെടുത്തുന്ന നിലപാട് സി.പി.െഎ സ്വീകരിക്കരുതെന്ന് ഭൂരിപക്ഷംപേരും ആവശ്യപ്പെട്ടു. എൽദോ എബ്രഹാമിനെ എല്ലാവർക്കും അറിയാം. എന്നിട്ടും മർദിച്ചത് വിവാദമാക്കാനായിരുന്നുവോ എന്ന് സംശയമുെണ്ടന്നും അഭിപ്രായം ഉയർന്നു. തുടർന്ന് പൊലീസ് നടപടിയുടെ ഫോേട്ടാകളും സി.സി.ടി.വി ദൃശ്യവും അടക്കം ശാസ്ത്രീയമായി പരിശോധിക്കാനും കമീഷനോട് നിർദേശിച്ചു. പൊലീസ് സ്റ്റേഷൻ മാർച്ച് ഡി.െഎ.ജി ഒാഫിസിലേക്ക് മാറ്റിയതുൾപ്പെടെ ചൂണ്ടിക്കാട്ടി എറണാകുളത്തുനിന്ന് ജില്ലനേതൃത്വത്തിെനതിരെ സംസ്ഥാന നേതൃത്വത്തിന് വന്ന പരാതിയും കമീഷന് കൈമാറി. മുഖ്യമന്ത്രിക്ക് ജില്ലനേതൃത്വം നൽകിയ കത്തിൻെറ പകർപ്പും സംസ്ഥാന നേതൃത്വത്തിന് നൽകിയ കത്തും നിർവാഹകസമിതി പരിഗണിച്ചില്ല. പകരം മൂന്നംഗ കമീഷന് അതും കൈമാറാൻ തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story