Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 5:03 AM IST Updated On
date_range 3 Aug 2019 5:03 AM ISTഅടൂരിനെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സന്ദര്‍ശിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ആക്കുളത്തുള്ള വസതിയില്‍ സന്ദര്‍ശിച്ചു. തൻെറ സൃഷ്ടികളിലൂടെ നവോത്ഥാന ചിന്തകള്‍ക്ക് പ്രചോദനം നൽകുന്ന അടൂരിൻെറ അഭിപ്രായപ്രകടനത്തെ നേരിടാന്‍ ശ്രമിക്കുന്നവർക്കെതിരെ സാംസ്കാരികകേരളം ഉണരേണ്ട സമയമാണിതെന്ന് കടന്നപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് -എസ് സംസ്ഥാന കമ്മിറ്റി അംഗം ഇ. ജനാര്‍ദനന്‍, എ.ഐ.സി.സി-എസ് അംഗം വി.വി. സന്തോഷ് ലാല്‍, യൂത്ത് കോണ്‍ഗ്രസ് - എസ് സംസ്ഥാന പ്രസിഡൻറ് സന്തോഷ് കാല, കര്‍ഷക കോണ്‍ഗ്രസ്-എസ് ജില്ല പ്രസിഡൻറ് പി. പ്രസന്നകുമാര്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഫോട്ടോ ക്യാപ്ഷന്‍: IMG-20190802-WA0038.jpg ചലച്ചിത്ര സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണനെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സന്ദര്‍ശിച്ചപ്പോള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story