Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്മാര്‍ട്ട് ക്ലാസ് റൂം...

സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
നേമം: വിളപ്പില്‍ശാല സര്‍ക്കാര്‍ യു.പി സ്‌കൂളിന് അനുവദിച്ച സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ.അനില്‍കുമാര്‍ നിര്‍വഹിച്ചു. വിളപ്പില്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.ബി. ബിജുദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് രണ്ട് ലക്ഷം രൂപ ചെലവിട്ടാണ് ക്ലാസ് റൂം നിർമിച്ചത്. പഞ്ചായത്ത് അംഗങ്ങളായ പി. ഷീല, രതീഷ്, ഹെഡ്മാസ്റ്റര്‍ ബാലു, പി.ടി.എ പ്രസിഡൻറ് ബിജു, വൈസ് പ്രസിഡൻറ് രമേശ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അലങ്കാരച്ചെടികള്‍ സംരക്ഷിക്കാന്‍ നടപടി -എം.എല്‍.എ നേമം: കരമന-പാപ്പനംകോട് ദേശീയപാതയില്‍ അലങ്കാരച്ചെടികള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിർദേശം നല്‍കുമെന്ന് സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. പാതകള്‍ക്കിരുവശവും ചെടികള്‍ നട്ടുവളര്‍ത്തുക എന്ന ലക്ഷ്യംകൂടി ദേശീയപാത വികസനത്തിൻെറ ഭാഗമായുള്ളതാണ്. പ്രകൃതിതന്നെ തീര്‍ത്ത ഈ അലങ്കാരച്ചെടികളെ സംരക്ഷിക്കുന്നതിനുള്ള നിർദേശം ഉടന്‍തന്നെ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കരമന-പാപ്പനംകോട് ദേശീയപാതയില്‍ കരമനറോഡ് അവസാനിക്കുന്ന ഭാഗം മുതല്‍ അരകിലോമീറ്ററോളം ദൂരത്തിലാണ് അലങ്കാരച്ചെടികള്‍ വളര്‍ന്ന് മനോഹരമായ കാഴ്ച പ്രദാനം ചെയ്യുന്നത്. ചിത്രവിവരണം: PAPPANAMCODE HIGH WAY PLANT__ nemom photo(1).jpg പ്രകൃതി തീര്‍ത്ത ദൃശ്യചാരുത ...കരമന-പ്രാവച്ചമ്പലം ദേശീയപാതയുടെ ഡിവൈഡറുകള്‍ക്കിടയില്‍ വളര്‍ന്നുനില്‍ക്കുന്ന അലങ്കാരച്ചെടികള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story