Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 5:02 AM IST Updated On
date_range 3 Aug 2019 5:02 AM ISTഡോ. ബിജുവിനെ ആദരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ഷാങ്ഹായി രാജ്യാന്തര ചലച്ചിത്രമേളയില്‍ 'ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മൻെറ് അവാര്‍ഡ്' നേടിയ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിൻെറ സംവിധായകനും പത്തനംതിട്ട ഹോമിയോ ഡി.എം.ഒയുമായ ഡോ. ബിജുവിനെ ഹോമിയോപ്പതി വകുപ്പ് ആദരിച്ചു. ദേശീയ ആരോഗ്യ ദൗത്യം ഹാളില്‍ നടന്ന ചടങ്ങ് ആരോഗ്യ സാമൂഹികനീതി വനിതശിശുവികസന മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. വിരമിച്ച നാല് ഹോമിയോ ഡി.എം.ഒമാര്‍ക്കും യാത്രയയപ്പ് നല്‍കി. ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. ജമുന, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വിജയാംബിക, ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോജക്ട് മാനേജര്‍മാരായ ഡോ. സുഭാഷ്, ഡോ. ജയനാരായണന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story