Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 5:02 AM IST Updated On
date_range 3 Aug 2019 5:02 AM ISTപെൻഷൻ അദാലത്ത്്
text_fieldsbookmark_border
തിരുവനന്തപുരം: നോർത്ത് പോസ്റ്റൽ ഡിവിഷൻ പെൻഷൻ അദാലത്ത് ആഗസ്റ്റ് എട്ടിന് വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം നോർത്ത് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ടിൻെറ ഓഫിസിൽ നടക്കും. തിരുവനന്തപുരം നോർത്ത് ഡിവിഷൻ പോസ്റ്റ് ഓഫിസ് വഴി പെൻഷൻ കൈപ്പറ്റുന്ന പോസ്റ്റൽ പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരുടെ പരാതികൾ അദാലത്തിൽ പരിഗണിക്കും. പരാതികൾ അഞ്ചിനകം സീനിയർ പോസ്റ്റ് ഓഫിസ് സൂപ്രണ്ട്, തിരുവനന്തപുരം നോർത്ത് ഡിവിഷൻ, ജി.പി.ഒ ബിൽഡിങ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ലഭിക്കണം. കവറിന് പുറത്ത് 'പെൻഷൻ അദാലത്ത്' എന്ന് രേഖപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story