Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 5:02 AM IST Updated On
date_range 2 Aug 2019 5:02 AM ISTഅതിവേഗ റെയിൽപാത: അടുത്ത മന്ത്രിസഭയോഗത്തിൽ പരിഗണിക്കും
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന സർക്കാറിൻെറ സ്വപ്നപദ്ധതിയായി തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽപാത (സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ) പദ്ധതി അടുത്ത മന്ത്രിസഭയോഗത്തിൽ പരിഗണിക്കും. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭയോഗം ഫയൽ പരിഗണിച്ചെങ്കിലും പദ്ധയിന്മേൽ വിശദമായ പരിശോധന വേണമെന്ന അഭിപ്രായത്തെതുടർന്ന് കൂടുതൽ വ്യക്തതക്കായി അടുത്ത മന്ത്രിസഭയിൽ പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു. പദ്ധതിയുടെ പവർപോയൻറ് പ്രസേൻറഷൻ മന്ത്രിസഭഅംഗങ്ങൾക്കായി അടുത്ത മന്ത്രിസഭയോഗത്തിന് ശേഷം നടത്തും. കഴിഞ്ഞദിവസം പദ്ധതിയുടെ രൂപരേഖക്ക് സർക്കാർ പ്രാഥമികാംഗീകാരം നൽകിയിരുന്നു. 515 കിലോമീറ്റര്‍ പാതക്ക് 55,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാത പൂര്‍ത്തിയായാല്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story