Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 5:02 AM IST Updated On
date_range 2 Aug 2019 5:02 AM ISTമെഡിസെപ്: സർക്കാർ നിലപാട് വഞ്ചനപരം -കേരള എൻ.ജി.ഒ അസോ.
text_fieldsbookmark_border
തിരുവനന്തപുരം: ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ സർക്കാർ താൽപര്യം കാണിക്കുന്നില്ലെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ. മെഡിസെപ് ഉത്തരവിലെ അപാകതകൾ പരിഹരിക്കാൻ സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷൻ നടത്തിയ സെക്രേട്ടറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം സൗത്ത് ജില്ല പ്രസിഡൻറ് ഇ.എൽ. സനൽരാജ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. മാത്യു, വൈസ് പ്രസിഡൻറ് എ.എം. ജാഫർഖാൻ, സംസ്ഥാന സെക്രേട്ടറിയറ്റംഗങ്ങളായ പ്രസന്നകുമാർ, ജെ. എഡിസൺ, സൗത്ത് ജില്ല സെക്രട്ടറി വിപിൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. നോർത്ത് ജില്ല വൈസ് പ്രസിഡൻറ് ഷാജി സ്വാഗതവും ജില്ല ട്രഷറർ ആര്യനാട് ധനേഷ് നന്ദിയും പറഞ്ഞു. കാപ്ഷൻ മെഡിസെപ് നടപ്പാക്കുന്ന രീതിക്കെതിരെ എൻ.ജി.ഒ അസോസിയേഷൻ നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story