Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2019 5:02 AM IST Updated On
date_range 31 July 2019 5:02 AM ISTരമ്യ ഹരിദാസ് എം.പിക്ക് സമ്മോഹനം പുരസ്‌കാരം സമര്‍പ്പിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: രമ്യ ഹരിദാസ് എം.പിക്ക് സമ്മോഹനം പുരസ്‌കാരം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മാനിച്ചു . തൈക്കാട ് ഗാന്ധി ഭവനില്‍ നടന്ന ചടങ്ങിൽ സി. മോഹനചന്ദ്രന്‍ അഞ്ചാമത് അനുസ്മരണ സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. രാജ്യം ഭരിക്കുന്നത് ദലിതരെയും പാര്‍ശ്വവത്കരിപ്പെട്ടവരെയും പീഡിപ്പിക്കുന്ന സര്‍ക്കാറാണെന്ന് മറുപടി പ്രസംഗത്തിൽ രമ്യ ഹരിദാസ് പറഞ്ഞു. തലസ്ഥാന നഗരിയില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പടുത്തുയര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച ആളായിരുന്നു സി. മോഹനചന്ദ്രനെന്ന് കെ.പി.സി.സി മുന്‍ പ്രസിഡൻറ് എം.എം. ഹസന്‍ പറഞ്ഞു. സമ്മോഹനം ചെയര്‍മാന്‍ വിതുര ശശി അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍, മനുഷ്യാവകാശ കമീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍, ജ്യോതി വിജയകുമാര്‍, സമ്മോഹനം ഭാരവാഹികളായ പിരപ്പന്‍കോട് സുഭാഷ്, ഷാനവാസ് ആനക്കുഴി, പാങ്ങപ്പാറ അശോകന്‍, ടി.പി. അംബിക, എസ്. മനോഹരന്‍ നായര്‍, സി.കെ. വത്സലകുമാര്‍, എന്‍.കെ. വിജയകുമാര്‍, ബി. രാജന്‍, മോളി അജിത്ത്, ലക്ഷ്മി സുഭാഷ്, എ.കെ. വഹീദ ബീഗം, അയിഷ നസീം, മുരുക്കുംപുഴ സി. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story