Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2019 5:02 AM IST Updated On
date_range 31 July 2019 5:02 AM ISTഅടൂരിനൊപ്പം സാംസ്‌കാരിക കൂട്ടായ്മ
text_fieldsbookmark_border
തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെയുണ്ടായ സംഘ്പരിവാര്‍ ഭീഷണിയില്‍ 'ഞങ്ങൾ അടൂരിനൊപ്പം പുലരട ്ടെ മാനവ സ്നേഹം തുലയട്ടെ വർഗീയത' എന്ന പേരിൽ സാംസ്കാരിക കൂട്ടായ്മ നടത്തി. അടൂരിന് ഐക്യദാര്‍ഢ്യവുമായി കലാസാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ഗാന്ധിപാർക്കിൽ ഒത്തുകൂടി. 'ഞങ്ങള്‍ അടൂരിനൊപ്പം' എന്ന ബാനറുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചും ഗാന്ധിപാര്‍ക്കിലെ സായാഹ്നത്തില്‍ അവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എതിര്‍ക്കുന്നവരെ ഭയപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഘ്പരിവാറിൻെറ അജണ്ടകള്‍ രാജ്യത്താകമാനം അവര്‍ നടപ്പാക്കുകയാണെന്ന് യോഗത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. ഇന്ത്യയിൽനിന്ന് വരുന്നെന്ന് പറഞ്ഞാൽ ലോകത്തെവിടെ ചെന്നാലും ചോദിക്കുന്നത് അടൂരിൻെറ നാട്ടിൽ നിന്നാണോയെന്നാണെന്ന് സംവിധായകൻ ഹരികുമാർ പറഞ്ഞു. ഗായിക പുഷ്പവതി കബാർദാസിൻെറ കവിത ചൊല്ലി. ആയുര്‍വേദ കോളജ് ജങ്ഷനില്‍ നിന്നാരംഭിച്ച സാംസ്‌കാരിക സംരക്ഷണറാലി ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, നടൻ ആൻസലിയർ, സംവിധായകൻ ജയിംസ് ജോസഫ്, മധുര ബാലചന്ദ്രൻ, മുരുകൻ കാട്ടാക്കട, ഗിരീഷ് പുലിയൂർ, ഡോ.എസ്. രാജശേഖരൻ, നീലം പേരൂർ മധുസൂദനൻ നായർ, ഭാസുരേന്ദ്രബാബു, പ്രഫ. വി.എൻ. മുരളി, വിശ്വമംഗലം സുന്ദരേശൻ, ശ്രീകുട്ടി നമിത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story