Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2019 5:02 AM IST Updated On
date_range 31 July 2019 5:02 AM ISTകടയിൽ അതിക്രമിച്ചുകയറി ആക്രമണവും പണാപഹരണവും; രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
ATTN നേമം: തുണിക്കടയിൽ അതിക്രമിച്ചുകയറി യുവാവിനെയും മാതാവിനെയും ഉപദ്രവിച്ച മൂന്നംഗസംഘത്തിലെ രണ്ടുപേരെ നേമം പൊ ലീസ് പിടികൂടി. കോലിയക്കോട് അശ്വതി ഭവനിൽ അരുൺ (24), പൂഴിക്കുന്ന് മേക്കേത്തട്ട് പുത്തൻവീട്ടിൽ നൂല് സജു എന്ന സജു (28) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. തൃക്കണ്ണാപുരത്ത് തുണിക്കട നടത്തുന്ന തൃക്കണ്ണാപുരം പാലത്തിനു സമീപം ജിതിൻ ഭവനിൽ ബാബുവിൻെറ മകൻ ജിതിൻ ബാബു (24) ആണ് പരാതിക്കാരൻ. സംഭവദിവസം കടയിലെത്തിയ പ്രതികൾ ജിതിനെയും മാതാവിനെയും ആക്രമിക്കുകയും 1200 രൂപ അപഹരിക്കുകയും ചെയ്തെന്നാണ് പരാതി. വ്യക്തിവൈരാഗ്യം ആയിരുന്നു ആക്രമണത്തിനുള്ള കാരണം. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. നേമം സി.ഐ ബൈജു എല്‍.എസ്. നായര്‍, ക്രൈം എസ്.ഐ സുദീഷ്‌കുമാര്‍, എസ്.ഐമാരായ സനോജ്, ദീപു എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി. ചിത്രവിവരണം: Nemom crime arrest.. SAJU, ARUN....jpg സജു, അരുൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story