Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2019 5:02 AM IST Updated On
date_range 30 July 2019 5:02 AM ISTശാസ്താംപാറ രണ്ടാംഘട്ട നിർമാണോദ്ഘാടനം
text_fieldsbookmark_border
നേമം: വിനോദസഞ്ചാരകേന്ദ്രമായ ശാസ്താംപാറയില്‍ വിവിധ പദ്ധതികളുടെ രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം ഐ.ബി. സതീഷ് എം.എല് .എ നിർവഹിച്ചു. കഫറ്റീരിയയുടെ നവീകരണം, കുടിവെള്ളസൗകര്യം, ശുചിമുറി തുടങ്ങിയവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡൻറ് കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എല്‍. ശകുന്തളകുമാരി, വിളപ്പില്‍ രാധാകൃഷ്ണന്‍, ശോഭനകുമാരി, സി. ഷൈലജ, എ.അസീസ്, ജെ.സുനിത, ആര്‍.ബി.ബിജുദാസ്, ആര്‍.എസ് രതീഷ്, ഷാഹുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു. സംഘാടകസമിതി നേമം: മലയിന്‍കീഴ് മാധവകവി ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജ് അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംഘാടകസമിതി രൂപവത്കരിച്ചു. ഐ.ബി. സതീഷ് എം.എല്.എ ഉദ്ഘാടനം നിര്‍വഹിച്ചു. മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധാകൃഷ്ണന്‍ നായര്‍ ചെയര്‍മാനും കോളജ് പ്രിന്‍സിപ്പല്‍ കണ്‍വീനറുമാണ്. 7.95 കോടി രൂപയുടെ നിർമാണ പ്രവര്‍ത്തനങ്ങളാണ് കോളജില്‍ നടക്കുന്നത്. 26,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സമുച്ചയത്തില്‍ നാല് നിലകളുള്ള അക്കാദമിക് ബ്ലോക്കില്‍ 12 ക്ലാസ് മുറികള്‍, മൂന്ന് ലാബുകള്‍, നാല് സ്റ്റാഫ് റൂം എന്നിവ ഉള്‍പ്പെടുന്നു. നിർമാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് ആറിന് വൈകീട്ട് മൂന്നിന് മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിക്കും. റോഡില്‍ നിക്ഷേപിച്ച മാലിന്യം കോരിമാറ്റിച്ചു നേമം: റോഡില്‍ നിക്ഷേപിച്ച മൃതദേഹം എംബാം ചെയ്ത മാലിന്യം നിക്ഷേപിച്ചവരെക്കൊണ്ടുതന്നെ കോരിമാറ്റിച്ചു. കഴിഞ്ഞദിവസം തച്ചോട്ടുകാവ്-മൂങ്ങോട് റോഡിലാണ് മാലിന്യം നിക്ഷേപിച്ച് കടന്നുകളഞ്ഞ ആംബുലന്‍സ് മലയിന്‍കീഴ് പൊലീസ് പിടികൂടിയത്. കാട്ടാക്കട ഭാഗത്തേക്ക് മൃതദേഹം കൊണ്ടുപോയശേഷം തിരികെ പോരുകയായിരുന്ന ആംബുലന്‍സില്‍നിന്നാണ് മാലിന്യം പുറത്തേക്ക് എറിഞ്ഞത്. മാലിന്യത്തിലെ കുറിപ്പില്‍നിന്ന് ലഭിച്ച ഫോണ്‍നമ്പര്‍ ഉപയോഗിച്ച് മലയിന്‍കീഴ് എസ്.ഐ സൈജുവിൻെറ നേതൃത്വത്തിലാണ് നിക്ഷേപിച്ചവരെ കണ്ടെത്തി അവരെക്കൊണ്ടുതന്നെ റോഡ് വൃത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story