Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2019 5:03 AM IST Updated On
date_range 29 July 2019 5:03 AM ISTശമ്പളത്തിൽനിന്ന് പിടിച്ചു, ബാങ്കിലടച്ചില്ല വഴിമുട്ടി കെ.എസ്.ആർ.ടി.സി പെൻഷൻകാരൻ
text_fieldsbookmark_border
തിരുവനന്തപുരം: വായ്പ തിരിച്ചടവിന് ശമ്പളത്തിൽനിന്ന് പിടിച്ച തുക കെ.എസ്.ആർ.ടി.സി ബാങ്കിലടച്ചില്ല. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് തുക വകമാറ്റിയതോടെ എന്ത് ചെയ്യണമെന്നറിയാത്ത നിലയാണ് കെ.എസ്.ആർ.ടി.സിയിൽനിന്ന് ചാർജ്മാനായി വിരമിച്ച കരമന സ്വദേശി രവികുമാർ. സർവിസിലിരിക്കെയാണ് സൊസൈറ്റിയിൽനിന്ന് മൂന്ന് ലക്ഷവും സഹകരണ ബാങ്കിൽനിന്ന് ഒരു ലക്ഷവും വായ്പയെടുത്തത്. ശമ്പളത്തിൽനിന്ന് വായ്പയടവ് കെ.എസ്.ആർ.ടി.സി ഇൗടാക്കി ബാങ്കിലടക്കുന്ന രീതിയിലായിരുന്നു തിരിച്ചടവ്. ഇത് പ്രകാരം ശമ്പളത്തിൽനിന്ന് നാലര ലക്ഷത്തോളം വസൂലാക്കിയതെങ്കിലും 50,000 മാത്രമാണ് അടച്ചതെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് രവികുമാർ പറയുന്നു. ജൂൺ 30നാണ് രവികുമാർ സർവിസിൽനിന്ന് വിരമിച്ചത്. സി.എം.ഡിയടക്കം കെ.എസ്.ആർ.ടി.സി അധികൃതരെ കണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story