Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2019 5:03 AM IST Updated On
date_range 29 July 2019 5:03 AM ISTജർമൻ യുവതിയുടെ തിരോധാനം പൊലീസ് അന്വേഷണം ഇഴയുന്നു
text_fieldsbookmark_border
ശംഖുംമുഖം: ജര്‍മന്‍ യുവതിയുടെ തിരോധാനം സംബന്ധിച്ച് കേെസടുത്ത് ഒരുമാസം കഴിഞ്ഞിട്ടും വിവരങ്ങള്‍ കെണ്ടത്താനാ കാതെ പൊലീസ്. അന്വേഷണത്തില്‍ പുരോഗതിയിെല്ലന്ന് കാട്ടി യുവതിയുടെ ബന്ധുക്കള്‍ കേന്ദ്രത്തിനും ഇൻറര്‍പോളിനും പരാതി നല്‍കി. ഇടക്ക് അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറാനുള്ള നീക്കം നടന്നുവെങ്കിലും അതും ഇപ്പോള്‍ അവതാളത്തിലാണ്. നാല് മാസം മുമ്പ് തലസ്ഥാനെത്തത്തിയ ജർമന്‍കാരിയായ ലിസ വെയ്സിനെ (31) കാണാനിെല്ലന്ന് മാതാവ് കാതറീന്‍ വെയ്സ് ജര്‍മനിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 27നാണ് വലിയതുറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ലോക്കല്‍ പൊലീസിൻെറ അന്വേഷണം പുരോഗതിയിെല്ലന്ന് കണ്ടതോടെ അന്വേഷണത്തിനായി സംസ്ഥാന പൊലീസിൻെറ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപം കൊടുത്തു. നാര്‍ക്കോട്ടിക്ക് അസിസ്റ്റൻറ് കമീഷണര്‍ ഷീന്‍ തറയിലിൻെറ നേതൃത്വത്തിലുള്ള പൊലീസിൻെറ വിവിധ യൂനിറ്റുകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉൾപ്പെടുത്തിയാണ് അന്വേഷണസംഘം രൂപവത്കരിച്ചത്. എന്നാല്‍, പുതുതായി രൂപംകൊണ്ട പ്രത്യേക സംഘത്തിൻെറ അന്വേഷണം ഒരുമാസം പിന്നിട്ടിട്ടും തുടങ്ങിയയിടത്തുതന്നെ നില്‍ക്കുകയാണ്. കൂടുതല്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കഴിയാതായതോടെ അന്വേഷണസംഘത്തില്‍ ഉൾപ്പെടുത്തിയവര്‍ അവരുടെ യൂനിറ്റുകളിലെ ജോലികളില്‍ വ്യാപൃതരാണ്. ജര്‍മനിയിലുള്ള ലിസയുടെ മാതാവുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനോ, ലിസക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പറയുന്ന യു.കെ പൗരനെ ഇൻറര്‍പോളിൻെറ സഹായത്തോടെ ചോദ്യം ചെയ്യാനോ, കേരളത്തില്‍നിന്ന് ഇവര്‍ സിംകാര്‍ഡുകള്‍ എടുത്തിട്ടുണ്ടോ, ഇവരുടെ കേരളത്തിലെത്തിയ ശേഷം സ്വന്തം അക്കൗണ്ട് ഉപേയാഗിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ഇതുവരെയും പ്രത്യേക അന്വേഷണസംഘത്തിന് കെണ്ടത്താന്‍ കഴിഞ്ഞിട്ടല്ല. ലിസ വര്‍ക്കലയില്‍ എത്തിയിരുെന്നന്ന കണ്ടെത്തലിനെ തുടർന്ന് അന്വേഷണം തുടക്കത്തില്‍ വര്‍ക്കല ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ കിട്ടാതായതോടെ അന്വേഷണവും അവസാനിപ്പിച്ച മട്ടിലാണ്. രാജ്യത്തെ ഒരു വിമാനത്താവളം വഴിയും ഇവര്‍ തിരികെ പോയിട്ടിെല്ലന്ന് തുടക്കത്തില്‍തന്നെ എമിേഗ്രഷന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കൊപ്പമെത്തിയ യു.കെ പൗരന്‍ തിരുവനന്തപുരത്ത് ഇറങ്ങി ഏഴുദിവസം കഴിഞ്ഞതോടെ നെടുമ്പാശ്ശേരിയില്‍നിന്ന് തിരികെ മടങ്ങിയെന്നതും എമിേഗ്രഷന്‍ രേഖകളില്‍ വ്യക്തമാണ്. യുവതിയെ കെണ്ടത്താന്‍ ആത്മീയ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വിവരങ്ങള്‍ തേടിയിരുന്നുവെങ്കിലും കൂടുതലൊന്നും കെണ്ടത്താന്‍ കഴിഞ്ഞില്ല. അന്വേഷണം ഇഴഞ്ഞതോടെ ഇൻറര്‍പോളിൻെറയോ ജര്‍മന്‍ കൗണ്‍സിലേറ്റിൻെറയോ കൂടുതല്‍ സഹകരണം വേഗത്തില്‍ കിട്ടാനായി അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറുന്നതിനെക്കുറിച്ചും ആലോചനകള്‍ നടന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. മുമ്പ് ഇന്ത്യയിലെത്തിയ ലാത്വിയന്‍ യുവതിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തിയ പൊലീസ് ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തുനിന്നും ജീര്‍ണിച്ച നിലയില്‍ ഇവരുടെ മൃതദേഹം കെണ്ടത്തുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായെങ്കിലും കേസിലെ ദുരൂഹതക്ക് ഇനിയും അറുതിവന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story