Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൃഗസംരക്ഷണവകുപ്പ്...

മൃഗസംരക്ഷണവകുപ്പ് വിവിധ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയില്‍ മൃഗസംരക്ഷണവകുപ്പ് നടപ്പാക്കുന്ന പദ്ധതികളായ കറവയന്ത്രങ്ങള്‍ക്കുള്ള ധനസഹായം, വ്യവ സായിക അടിസ്ഥാനത്തില്‍ ആട് വളര്‍ത്തലിനുള്ള ധനസഹായം, മൃഗസംരക്ഷണ മേഖലയിലെ ബാങ്ക് വായ്പകള്‍ക്കുള്ള പലിശ സബ്സി‍ഡി എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. കറവ യന്ത്രം വാങ്ങുന്നതിനുള്ള ധനസഹായത്തിനായി അഞ്ചോ അതില്‍ കൂടുതലോ പശുക്കള്‍ ഉള്ള നിലവില്‍ കറവയന്ത്രം ഇല്ലാത്ത കര്‍ഷകരാണ് അപേക്ഷിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന ക്ഷീര കര്‍ഷകര്‍ക്ക് പുതിയ കറവയന്ത്രം വാങ്ങുന്നതിനായി 25,000 രൂപയുടെ സഹായം ലഭിക്കും. വ്യവസായികാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍ പദ്ധതിയിന്‍കീഴില്‍ 19 പെണ്ണാടുകളും ഒരാണാടും ഉള്ള യൂനിറ്റ് സ്ഥാപിക്കുന്നതിനാണ് ധനസഹായം ലഭിക്കുക. 50 സൻെറില്‍ കുറയാത്ത ഭൂമി സ്വന്തമായോ പാട്ടത്തിനോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വ്യവസായിക അടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തലില്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഓരോ ഗുണഭോക്താവിനും ഒരു ലക്ഷം രൂപ വീതമാണ് ധനസഹായം. മൃഗസംരക്ഷണമേഖലയിലെ ബാങ്ക് വായ്പകള്‍ക്കായുള്ള പലിശ സബ്സി‍ഡി പദ്ധതിയിന്‍കീഴില്‍ വായ്പയിന്മേലുള്ള പലിശയില്‍ പരമാവധി 5000 രൂപ വരെ ധനസഹായം ലഭിക്കും. പട്ടികജാതി/ പട്ടികവർഗം, വിധവ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍, വനിതകള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. അപേക്ഷകള്‍ അടുത്തുള്ള മൃഗാശുപത്രിവഴി സമര്‍പ്പിക്കേണ്ടതാണ്. മൃഗാശുപത്രിയില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് മാത്രേമ ആനുകൂല്യം ലഭിക്കുകയുള്ളൂ. ആഗസ്റ്റ് 14 നകം അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് ജില്ല മൃഗസംരക്ഷണ ഒാഫിസര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story