Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജസ്​റ്റിസ്​ ചിദംബരേഷ്...

ജസ്​റ്റിസ്​ ചിദംബരേഷ് രാജിവെക്കണമെന്ന്​ പി.കെ.എസ്​

text_fields
bookmark_border
തിരുവനന്തപുരം: കൊച്ചിയിൽ നടന്ന ആഗോള തമിഴ്ബ്രാഹ്മണ സമ്മേളനത്തിൽ പങ്കെടുത്ത് ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങ ൾെക്കതിരെ കലാപത്തിന് ആഹ്വാനം ചെയ്ത ജസ്റ്റിസ് ചിദംബരേഷ് രാജിെവക്കണമെന്ന് പി.കെ.എസ് ആവശ്യപ്പെട്ടു. അതിന് തയാറാവാത്തപക്ഷം അദ്ദേഹത്തെ പുറത്താക്കണമെന്നും സംഘടന വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു. ചിദംബരേഷ് എന്ന വ്യക്തിക്ക് സാമ്പത്തികസംവരണമാണ് മെച്ചപ്പെട്ടതെന്ന വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം അംഗീകരിക്കുന്നു. എന്നാൽ, മറ്റു സർക്കാർ തസ്തികകളിൽനിന്ന് വ്യത്യസ്തമാണ് ന്യായാധിപസ്ഥാനം. നൂറ്റാണ്ടുകളായി രാജ്യത്ത് നിലനിന്ന ചാതുർവർണ്യവ്യവസ്ഥയുടെ ഭാഗമായി സാമൂഹികപുരോഗതിയിൽ പാർശ്വവത്കരിക്കപ്പെട്ടുപോയ ജനവിഭാഗത്തിന് ഭരണകൂടത്തിൽ പങ്കാളിത്തം നൽകലാണ് സംവരണംകൊണ്ട് ഉദ്ദേശിക്കുന്നത്. സമീപകാലത്ത് കേരളമുൾെപ്പടെ ചില സംസ്ഥാനങ്ങളിൽ മിശ്രവിവാഹിതരായവരെ അവരുടെ ബന്ധുക്കൾതന്നെ കൊലപ്പെടുത്തിയ സംഭവങ്ങൾ ജാതീയമായ പിന്നാക്കാവസ്ഥയെയാണ് തെളിയിക്കുന്നത്. സാമ്പത്തികസംവരണത്തിന് വാദിക്കുന്നവർ സമൂഹത്തിൽ നിലനിൽക്കുന്ന മറ്റെല്ലാ പരസ്പരബന്ധങ്ങൾക്കും ജാതിയെ അടിസ്ഥാനഘടകമായി കാണുന്നവരാണെന്ന കാര്യം കൂടി ഓർക്കണമെന്നും സംഘടന വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story