Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 5:03 AM IST Updated On
date_range 25 July 2019 5:03 AM ISTലഹരിപദാർഥങ്ങൾ വിറ്റ കടയുടമ പിടിയിൽ
text_fieldsbookmark_border
നേമം: വീടിനോടുചേർന്ന കടയിൽ ലഹരി പദാർഥ വിൽപന നടത്തിയതിന് കടയുടമ പൊലീസ് പിടിയിൽ. നരുവാമൂട് നടുക്കാട് സ്വദേശി വിശ്വംഭരൻ (52) ആണ് പിടിയിലായത്. നടുക്കാട്-ഒലിപ്പുനട റോഡിൽ സ്ഥിതിചെയ്യുന്ന ഇയാളുടെ പെട്ടിക്കടയിലാണ് ലഹരി വിൽപന നടത്തിയത്. മുമ്പ് രണ്ടുതവണ ഇതേസംഭവവുമായി ബന്ധപ്പെട്ട് ഇയാൾ പൊലീസ് പിടിയിലായിരുന്നു. കടയിൽനിന്ന് 10 പാക്കറ്റ് ലഹരി പദാർഥങ്ങൾ പിടികൂടി. എസ്.ഐമാരായ അനിൽകുമാർ, പത്മചന്ദ്രൻ, എസ്.സി.പി.ഒ ബൈജു, സി.പി.ഒ സന്തോഷ്, വനിത പൊലീസ് ഉദ്യോഗസ്ഥ രേവതി എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story