Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 5:03 AM IST Updated On
date_range 25 July 2019 5:03 AM ISTഉത്തരക്കടലാസ് ചോർച്ച; ഉപസമിതി റിപ്പോർട്ട് ലഭിച്ചാൽ നടപടിയെന്ന് കേരള സർവകലാശാല
text_fieldsbookmark_border
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ ഉത്തരക്കടലാസ് ചോർന്ന സംഭവത്തിൽ അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് കേരള സർവകലാശാല. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചില്ല എന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണ്. അന്വേഷണം നടത്തുന്നതിനായി സിന്‍ഡിക്കേറ്റ് നിയോഗിച്ച ഉപസമിതി പല സിറ്റിങ്ങുകളും യൂനിവേഴ്‌സിറ്റി കോളജിലും സര്‍വകലാശാല ആസ്ഥാനത്തും നടത്തിയിരുന്നു. ചേര്‍ത്തല എസ്.എന്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. കെ.ബി. മനോജ് കണ്‍വീനറായ സിന്‍ഡിക്കേറ്റ് ഉപസമിതിയില്‍ പ്രഫ. കെ. ലളിത, കോളജ് വിദ്യാഭ്യാസ മുൻ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.ജി. ഗോപ്ചന്ദ്രന്‍, സര്‍വകലാശാല അപ്ലൈഡ് സയന്‍സ് ആൻഡ് ടെക്‌നോളജി ഫാക്കൽറ്റി ഡീൻ എന്നിവര്‍ അംഗങ്ങളാണ്. പൊലീസ് പിടിച്ചെടുത്തുവെന്ന് അറിയിച്ച ഉത്തരക്കടലാസുകളെ സംബന്ധിച്ചുള്ള വിവരം യൂനിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പലിനോട് സര്‍വകലാശാല രജിസ്ട്രാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍വകലാശാലയുടെ കീഴിലുള്ള എല്ലാ പരീക്ഷാകേന്ദ്രങ്ങളില്‍നിന്നും മിച്ചമുള്ള ഉത്തരക്കടലാസുകള്‍ സംബന്ധിച്ച കണക്ക് ഉടനടി നല്‍കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിടിച്ചെടുത്ത ഉത്തരക്കടലാസുകളുടെ വിവരം നല്‍കുന്നതിനായി കഴിഞ്ഞ 17ന് സര്‍വകലാശാല രജിസ്ട്രാര്‍ കേൻറാൺമൻെറ് സ്റ്റേഷനില്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇതിൻെറ അടിസ്ഥാനത്തില്‍ അതേ ദിവസം തന്നെ ലഭിച്ച മറുപടിയില്‍നിന്ന് ഒമ്പത് ഉത്തരക്കടലാസുകളുടെ വിവരം ലഭിക്കുകയുണ്ടായി. സര്‍വകലാശാല രേഖകള്‍ പരിശോധിച്ചതില്‍നിന്ന് ഈ സീരീസില്‍പ്പെട്ട ഉത്തരക്കടലാസുകള്‍ 2015 മുതല്‍ 2018 മേയ് വരെ യൂനിവേഴ്‌സിറ്റി കോളജിന് നല്‍കിയതാണെന്ന് തെളിഞ്ഞു. ഇതിൻെറ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കേൻറാൺമൻെറ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസറോട് 22ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സര്‍വകലാശാല ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ സീല്‍ വ്യാജമായി നിർമിച്ചതിനെതിരെ പ്രത്യേക പരാതിയും അന്നുതന്നെ നല്‍കി. യൂനിവേഴ്‌സിറ്റി കോളജ് പരീക്ഷാനടത്തിപ്പില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് ശിപാര്‍ശ ചെയ്തുകൊണ്ടുള്ള കത്ത് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കും ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പൽ സെക്രട്ടറിക്കും രജിസ്ട്രാര്‍ നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story