Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 5:03 AM IST Updated On
date_range 25 July 2019 5:03 AM ISTകോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം: തർക്കം തുടർന്നാൽ സ്ഥാനം ഏറ്റെടുക്കുമെന്ന് കോൺഗ്രസ്
text_fieldsbookmark_border
തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ലെ പി.ജെ. ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങൾ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തിൻെറ പേരിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ തൽസ്ഥാനം ഏറ്റെടുക്കുമെന്ന് കോൺഗ്രസിൻെറ മുന്നറിയിപ്പ്. ഇന്നലെ രാത്രി വൈകിയും ഇരുവിഭാഗങ്ങളുമായും സംസ്ഥാന കോൺഗ്രസ് നേതൃത്വം സമവായത്തിന് ശ്രമിക്കുകയാണ്. എന്നാൽ, പ്രസിഡൻറ് സ്ഥാനത്തിൻെറ കാര്യത്തിൽ വിട്ടുവീഴ്ചക്ക് കേരള കോൺഗ്രസ് (എം) ലെ ഇരുവിഭാഗങ്ങളും തയാറാകുന്നില്ല. പ്രസിഡൻറ് സ്ഥാനം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ജോസ് കെ. മാണി പക്ഷം വാദിച്ചപ്പോൾ അടുത്ത ഉൗഴം തങ്ങളുടേതാണെന്ന് ജോസഫ് വിഭാഗവും വാദം ഉന്നയിച്ചു. ഇതോടെയാണ് പദവി നിലനിർത്തുമെന്ന് ഇരുവിഭാഗങ്ങൾക്കും കോൺഗ്രസ് മുന്നറിയിപ്പ് നൽകിയത്. തർക്കം പരിഹരിക്കുന്നതുവരെ തുടർന്നും ജില്ല പഞ്ചായത്ത് സ്ഥാനം കൈവശം വെക്കാനാണ് കോൺഗ്രസിൻെറ ആലോചന. അതേ സമയം കേരള കോൺഗ്രസിലെ ഇരുവിഭാഗവുമായും കോൺഗ്രസ് നേതൃത്വം അർധരാത്രിയിലും ചർച്ച തുടരുകയാണ്. ഇരുവിഭാഗങ്ങൾക്കിടയിൽ സമവായമുണ്ടായാൽ പ്രസിഡൻറ് സ്ഥാനം വിട്ടുനൽകുന്നതിന് കോൺഗ്രസിന് എതിർപ്പില്ല. ജോൺ പി.തോമസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story