Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2019 5:03 AM IST Updated On
date_range 22 July 2019 5:03 AM ISTപേരൂർക്കട, ഉള്ളൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് ജയം
text_fieldsbookmark_border
തിരുവനന്തപുരം: പേരൂർക്കട, ഉള്ളൂർ സർവിസ് സഹകരണ ബാങ്കുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് വിജയം. പേരൂർക്കട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ആകെയുള്ള 13 സീറ്റിലും എൽ.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ മുന്നണി െറേക്കാഡ് ഭൂരിപക്ഷത്തിൽ വിജയിച്ചു. ഉള്ളൂർ സർവിസ് സഹകരണ ബാങ്കിലും എല്ലാ സീറ്റിലും എൽ.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചു. കെ. ജയകുമാർ, ആർ. മഹേന്ദ്രബാബു, ആർ. മോഹനൻ, എസ്. എസ്. രതീഷ്, കെ. വിജയൻ ആശാരി, എൻ. വിജയൻ, കെ. ശ്രീകണ്ഠൻ, ആർ.എസ്. ശ്രീജിത്ത്, എൽ.എസ്. സാജു, വി. സുരേന്ദ്രൻ, മുരളി, ആർ. കൃഷ്ണവേണി, എസ്. ബിന്ദു, ജി.എസ്. രശ്മി, കെ. ചന്ദ്രൻ എന്നിവർ ഡയറക്ടർ ബോർഡ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻറായി വി.എൻ. മുരളിയെയും വൈസ് പ്രസിഡൻറായി എൽ.എസ്. സാജുവിനെയും തെരഞ്ഞെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story