ജനങ്ങളെ മറന്നുള്ള ഭരണം ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്​ടപ്പെടുത്തും -ഉമ്മൻ ചാണ്ടി

05:03 AM
21/07/2019
തിരുവനന്തപുരം: രാഷ്ട്രീയത്തിനധീതമായി ജനങ്ങളെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത ജനകീയനേതാവായിരുന്നു പ്രഫ. കെ. നാരായണക്കുറുപ്പെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുവശ്രീ സംഘടിപ്പിച്ച കെ. നാരായണക്കുറുപ്പ് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ മറന്നുള്ള ഭരണം ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തും. കെ.എം. മാണി രൂപം നൽകിയ ജനപ്രിയ പദ്ധതിയായ കാരുണ്യ അട്ടിമറിക്കാനുള്ള തീരുമാനം ജനവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. യുവശ്രീ ചെയർമാൻ സി.ആർ. സുനുവി‍ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ എം.എൽ.എമാരായ ജോസഫ് എം. പുതുശ്ശേരി, ആൻറണി രാജു, നിയമസഭാംഗം ഡോ. എൻ. ജയരാജ്, പ്രമോദ് നാരായണൻ, വി.എസ്. മനോജ്കുമാർ, സഹായദാസ് നാടാർ, വർക്കല സജീവ്, നസീർ സലാം, പീറ്റർ സോളമൻ, ഡി. ശാന്തകുമാർ, നെയ്യാറ്റിൻകര സുരേഷ് എന്നിവർ സംസാരിച്ചു.
Loading...