അന്വേഷണം സി.ബി.ഐക്ക്​ വിടണം -പി.കെ. കൃഷ്ണദാസ്

05:03 AM
21/07/2019
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ ഉത്തരക്കടലാസ് പുറത്തുപോയതുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. എ.ബി.വി.പി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന 72 മണിക്കൂര്‍ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പൽ, ഇടത് സഹയാത്രികരായ അധ്യാപകര്‍, എസ്.എഫ്‌.ഐ തുടങ്ങിയ ത്രികക്ഷി റാക്കറ്റാണ് യൂനിവേഴ്‌സിറ്റി കോളജിലെ അധോലോകം. പരീക്ഷ പേപ്പര്‍ വീട്ടില്‍ കൊണ്ടുപോയോ ആള്‍മാറാട്ടം നടത്തിയോ എഴുതി ജയിച്ചവരാണ് ഇന്നത്തെ സഖാക്കന്മാരെന്നത് ബോധ്യമായിരിക്കുന്നു. മുന്‍കാല എസ്.എഫ്‌.ഐ നേതാക്കളായ ഇപ്പോഴത്തെ സി.പി.എം നേതാക്കള്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയതെങ്ങനെ എന്നത് വരുംദിവസങ്ങളില്‍ വ്യക്തമാക്കേണ്ടിവരുമെന്നും കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ജില്ല പ്രസിഡൻറ് എസ്. സുരേഷ്, ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, വൈസ് പ്രസിഡൻറ് പൂന്തുറ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Loading...
COMMENTS