Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2019 5:02 AM IST Updated On
date_range 21 July 2019 5:02 AM ISTകേന്ദ്ര വനനിയമഭേദഗതി ആശങ്കാജനകം-കേരള ഫോറസ്റ്റ് പ്രൊട്ടക്ടിവ് സ്റ്റാഫ് അേസാസിയേഷൻ
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്ര വനനിയമഭേദഗതി ആശങ്കാജനകമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടിവ് സ്റ്റാഫ് അേസാസിയേഷൻ. 1927 ല െ ഇന്ത്യൻ ഫോറസ്റ്റ് ആക്ട് കേന്ദ്രസർക്കാർ ഉടച്ചുവാർക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചതിൻെറ ഭാഗമായി കരട് വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു. വനവിഭവ ചൂഷണത്തിന് വേണ്ടിയാണെങ്കിൽകൂടി ലോകത്തിനാകെ മാതൃകയായ 1927ലെ ബ്രിട്ടീഷ് വനനിയമം വനസംരക്ഷണത്തിൻെറ ആണിക്കല്ലായിരുന്നു. കേരളമുൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും സ്വന്തമായ വനനിയമനിർമിതി നടത്തിയത് ഇൗ നിയമത്തിൻെറ ചുവടുപിടിച്ചാണ്. വിഭവചൂഷണത്തിനുള്ള വേദിയാക്കി വനങ്ങളെ മാറ്റി കോർപറേറ്റുകൾക്ക് അടിയറവെക്കുന്നതിനുള്ള അണിയറനീക്കങ്ങളാണ് വനനിയമമാറ്റത്തിലൂടെ സംജാതമാകുന്നത്. സംരക്ഷിതവനപ്രദേശം എപ്പോൾ വേണമെങ്കിലും ഡീനോട്ടിഫൈ ചെയ്യാൻ സംസ്ഥാന സർക്കാറുകൾക്ക് അധികാരം നൽകും. സംരക്ഷിതവനം തരംമാറ്റി വ്യവസായികാവശ്യത്തിനുള്ള പ്രൊഡക്ഷൻ റൈറ്റ് ഒാഫ് വേ നൽകുന്നതിനും വനത്തിലെ ജലസ്രോതസ്സുകളെ ചൂഷണം ചെയ്യുന്നതിന് റൈറ്റ് ഒാഫ് വേ വാട്ടർ കോഴ്സ് നൽകുന്നതിനുമുള്ള ഭേദഗതികൾ അവശേഷിക്കുന്ന പച്ചപ്പില്ലാതാക്കുമെന്നും തീർച്ചയാണ്. വനനിയമത്തിലെ മാറ്റങ്ങൾ പൊതുസമൂഹത്തിൽ ഗൗരവചർച്ചകൾക്ക് വിധേയമാക്കി നിയമഭേദഗതി മൂലമുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കുന്നതിന് സത്വരനടപടികളുണ്ടാകണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടിവ് സ്റ്റാഫ് അസോസിയേഷൻ സർക്കാറിനോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story