ജില്ലയിൽ മയക്കുമരുന്ന് കേസുകളിൽ നാലിരട്ടി വർധന കേസുകളുടെ എണ്ണത്തിൽ കൊച്ചിക്ക് പിന്നിൽ തിരുവനന്തപുരത്തിന്​ രണ്ടാംസ്ഥാനം

05:03 AM
11/07/2019
ശംഖുംമുഖം: തിരുവനന്തപുരം ജില്ലയിൽ മൂന്ന് വർഷത്തിനിടെ മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിൽ നാലിരട്ടി വർധന. സംസ്ഥാനത്തൊട്ടാകെയെടുത്താൽ മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിൽ കൊച്ചിക്ക് പിന്നിൽ രണ്ടാംസ്ഥാനമാണ് തിരുവനന്തപുരത്തിന്. 2011-16 കാലയളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവുമായി താരതമ‍്യം ചെയ്യുമ്പോഴാണ് ജില്ലയിൽ വൻ വർധന ഉണ്ടായത്. 2011ജൂൺ മുതൽ 2016 മേയ് വരെ സംസ്ഥാനത്ത് 4848 കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ, 2016 ജൂൺ മുതൽ 2019 മേയ് വരെ കേസുകൾ 18,868 ആയി വർധിച്ചു. തിരുവനന്തപുരം ജില്ലയിൽ 750ന് താഴെ മാത്രം മയക്കുമരുന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നയിടത്ത് ഇപ്പോൾ 1426 ആണുള്ളത്. കൊല്ലം- 1692, പത്തനംതിട്ട-720, ആലപ്പുഴ- 1831, കോട്ടയം- 1282, ഇടുക്കി- 1427, എറണാകുളം- 2330, തൃശൂർ- 1812, പാലക്കാട്- 1463, മലപ്പുറം- 1630, കോഴിക്കോട് -579, വയനാട്- 1077, കണ്ണൂർ- 1199, കാസർകോട്- 400 എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള കണക്കുകൾ. പരിശോധനകൾ കർശനമാകുമ്പോഴും എക്െസെസിനെയും പൊലീസിനെയും വെട്ടിച്ച് ഇതരസംസ്ഥാനങ്ങളിൽ നിന്ന് അനധികൃത മദ‍്യവും കഞ്ചാവും ഉൾപ്പെടെ ലഹരി വസ്തുക്കൾ സംസ്ഥാനത്തേക്ക് വ‍്യാപകമായി ഒഴുകുന്നതായാണ് കണക്കുകൾ വ‍്യക്തമാക്കുന്നത്. 10 ശതമാനത്തിൽ താഴെ കേസുകൾ മാത്രമാണ് ഇപ്പോൾ സംസ്ഥാനത്ത് പിടിക്കെപ്പടുന്നത് തന്നെ. ഇങ്ങനെ പിടിക്കപ്പെടുന്നവരുടെ മേൽ ചുമത്തുന്ന വകുപ്പുകൾ പലപ്പോഴും ദുർബലവുമാണ്. ഒരു കിലോ കഞ്ചാവിന് താഴെ പിടികൂടിയാൽ പിടികൂടുന്നവർക്ക് സ്റ്റേഷനിൽ നിന്ന് തന്നെ ജാമ‍്യം ലഭിക്കുന്ന അവസ്ഥയാണ്. മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവർ മറ്റ് കുറ്റകൃത‍്യങ്ങളിൽ പങ്കെടുക്കുന്നത് പൊലീസിനും തലവേദനയാകുന്നുണ്ട്. മയക്കുമരുന്ന് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര‍്യത്തിൽ എക്െസെസ് െെക്രംബ്രാഞ്ച് വിഭാഗം രൂപവത്കരിക്കണമെന്ന് എക്െെസസ് കമീഷണർ സർക്കാറിന് നിർദേശം സമർപ്പിച്ചിരുന്നു. നിർദേശം സർക്കാറിൻെറ പരിഗണനയിലാണ്. വിദ‍്യാലയ പരിസരങ്ങളിലാണ് ഏറ്റവും കൂടുതൽ ലഹരിവിൽപന നടക്കുന്നത്. ജില്ലയുടെ പല ഭാഗങ്ങളിലും പൊലീസിനെയും നാട്ടുകാരെയും വെല്ലുവിളിച്ചാണ് പ്രാദേശിക ഗുണ്ടസംഘങ്ങളുടെ സാഹായത്തോടെ മയക്കുമരുന്ന് ഉപയോഗവും വില്‍പനയും നടക്കുന്നത്. കോവളത്തുനിന്ന് പിടികൂടിയ കഞ്ചാവ് ഉള്‍പ്പെടെ കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ജില്ലയില്‍ മാത്രം പിടികൂടിയത് കോടിക്കണക്കിന് രൂപയുടെ ലഹരി ഉൽപന്നങ്ങളാണ്. വിലകുറഞ്ഞ കഞ്ചാവ് മുതല്‍ മുന്തിയ ഇനമായ ഹഷീഷും ഹെറോയിനും ഇതിൽ ഉള്‍പെടുന്നു. ഇതിന് പുറമേ തിരുവനന്തപുരം വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ കൊണ്ടു വന്ന കോടിക്കണക്കിന് രൂപ വിലവരുന്ന ഹഷീഷ് ഓയില്‍ നഗരത്തില്‍ വച്ച് എക്സൈസ് സംഘം പിടികൂടിയിരുന്നു. ലഹരി സംഘങ്ങളെ സഹായിക്കുന്ന പൊലീസുകാരുടെ എണ്ണവും വിവിധ സ്റ്റേഷനുകളില്‍ കൂടിവരുന്ന അവസ്ഥയാണ്. എസ്.ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് മാസപ്പടി വരെ എത്താറുണ്ട്. ഇത്തരം പൊലീസുകാർക്കെതിരെ പൊലീസിൻെറ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നേരത്തേ തന്നെ ഉന്നതങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കിയിരുെന്നങ്കിലും ഇവര്‍ക്കെതിരെ ഇതുവരെയും നടപടികള്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല.
Loading...
COMMENTS