കുട്ടികള്‍ക്ക് ലഹരി മരുന്ന് വില്‍ക്കുന്നയാള്‍ പിടിയില്‍

05:03 AM
11/07/2019
നേമം: കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ വില്‍ക്കുന്നയാളെ മലയിന്‍കീഴ് പൊലീസ് പിടികൂടി. അന്തിയൂര്‍ക്കോണം കൃഷ്ണ മന്ദിരത്തില്‍ മഹേഷ്‌കുമാര്‍ (38) ആണ് പിടിയിലായത്. സ്‌കൂള്‍-കോളജ് വിദ്യാർഥികള്‍ക്കിടയില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ഇവര്‍ വിളിക്കുന്നിടത്ത് ലഹരി വസ്തുക്കളെത്തിച്ചു കൊടുക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. വെള്ളറട, പാറശ്ശാല ഭാഗങ്ങളില്‍നിന്ന് അഞ്ചും പത്തും രൂപക്ക് വാങ്ങുന്ന ലഹരി വസ്തുക്കള്‍ അഞ്ചിരട്ടി തുകയ്ക്കാണ് വിറ്റുവന്നിരുന്നത്. രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തില്‍ എസ്.ഐ സൈജുവിൻെറ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
Loading...