Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2019 5:03 AM IST Updated On
date_range 9 July 2019 5:03 AM ISTസി.എ.ജി ഉൾപ്പെടുത്തിയ വിദഗ്ധെനതിരായ വിഴിഞ്ഞം കമീഷൻ നിലപാട് വിവാദത്തിലേക്ക്
text_fieldsbookmark_border
-Bകെ.എസ്. ശ്രീജിത്ത്-B തിരുവനന്തപുരം: വിഴിഞ്ഞം കരാർ ഒാഡിറ്റ് ചെയ്യാൻ കംട്രോളർ -ഒാഡിറ്റർ ജനറൽ (സി.എ.ജി) നിയോഗിച്ച വിദഗ്ധെനതിരായ ജുഡീഷ്യൽ കമീഷൻ നിലപാട് വിവാദത്തിലേക്ക്. വിഴിഞ്ഞം കരാർ സംസ്ഥാനതാൽപര്യത്തിന് വിരുദ്ധമെന്ന് വിലയിരുത്തിയ സി.എ.ജി ഒാഡിറ്റ് ടീമിൻെറ സാധുതയാണ് റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമീഷൻ ചോദ്യം ചെയ്തത്. സി.എ.ജിയുടെ കണ്ടെത്തലുകൾ ഭൂരിപക്ഷവും തള്ളിയ കമീഷൻ, ഒാഡിറ്റ് ടീമംഗം ആർ. തുളസീധരൻപിള്ളയെ ഉൾപ്പെടുത്തിയതിൻെറ സാംഗത്യവും ചോദ്യംചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ തുറമുഖമന്ത്രി കെ. ബാബു, തുറമുഖവകുപ്പ് അഡീ. ചീഫ് സെക്രട്ടറി ജെയിംസ് മാത്യു തുടങ്ങിയവർ ഇദ്ദേഹത്തെ പുറത്തുനിന്നുള്ള വിദഗ്ധനായി ഒാഡിറ്റ് ടീമിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ചിരുന്നു. തുളസീധരൻപിള്ള തുറമുഖകരാറിെനതിരെ ഒരു വാരികയിൽ ലേഖനം എഴുതിയതായിരുന്നു പ്രകോപനം. കമീഷന് സി.എ.ജി റിപ്പോർട്ട് പരിശോധിക്കാൻ സർക്കാർ അനുമതി നൽകിയതോടെ തങ്ങളുടെ വാദമുഖം കമീഷന് മുന്നിൽ അവതരിപ്പിക്കാൻ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വത്തിന് സാധിച്ചു. പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) പദ്ധതികൾ പരിശോധിക്കാൻ കഴിയുന്ന വിദഗ്ധനല്ല തുളസീധരൻ പിള്ളയെന്ന വാദവും ഇവർ കമീഷന് മുന്നിൽ ഉയർത്തി. പക്ഷേ, കമീഷൻ സി.എ.ജിക്കോ ഒാഡിറ്റ് ടീമിലെ വിദഗ്ധ അംഗത്തിനോ നോട്ടീസ് അയച്ചില്ല. ഇതിൻെറ ഫലമായി ഏകപക്ഷീയ വാദങ്ങളാണ് കമീഷന് മുന്നിൽ അവതരിപ്പിച്ചത്. പദ്ധതിയെ വിമർശിക്കുകയും അഴിമതി ആരോപിക്കുകയും കരാർ പക്ഷപാതപരമാണെന്ന് പറയുകയും ചെയ്യുന്ന ഒരാൾ സ്വതന്ത്ര ഒാഡിറ്റ് ടീമിൽ അംഗമായിരിക്കാൻ സ്വയം അയോഗ്യനാണെന്ന് കമീഷനും കുറ്റപ്പെടുത്തി. പ്രിൻസിപ്പൽ അക്കൗണ്ടൻറ് ജനറൽ നിയമിച്ച ഉദ്യോഗസ്ഥന് വൈദഗ്ധ്യമുണ്ടോയെന്ന് തങ്ങൾക്ക് അറിയില്ല. ഒാഡിറ്റ് പൂർത്തിയാക്കുംമുമ്പ് പദ്ധതിെക്കതിരെ ലേഖനം എഴുതി പ്രസിദ്ധീകരിച്ചതുവഴി അദ്ദേഹം അയോഗ്യനായി. സി.എ.ജിയുടെ മറ്റ് നിരീക്ഷണങ്ങളും കമീഷൻ തള്ളിയതും വിവാദമായിട്ടുണ്ട്. പദ്ധതി കരാറിൻെറ അവസാന കരട് കാണാതെയാണ് അദാനിക്ക് ഗുണം ലഭിക്കുമെന്ന കടുത്ത വിമർശനം സി.എ.ജി ഉന്നയിച്ചത് എന്ന് വിമർശിക്കുന്നു. പക്ഷേ, ഇൗ കുറവുകളൊന്നും സി.എ.ജി ഒാഡിറ്റ് റിപ്പോർട്ടിനെ അസാധുവാക്കുകയോ കണ്ടെത്തലകളെയും മുഴുവൻ നിരീക്ഷണങ്ങളെയും അവിശ്വാസത്തിൽ ആക്കുകയോ ചെയ്യുന്നില്ലെന്നും കമീഷൻ ഒടുവിൽ സമ്മതിക്കുന്നുണ്ട്. നിയമസഭയിൽ സമർപ്പിച്ച സി.എ.ജി റിപ്പോർട്ട് പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശം നിയമസഭ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കാണ്. ആ കമ്മിറ്റിയാണ് സർക്കാറിനോട് തുടർനടപടി നിർേദശിക്കേണ്ടതും. പകരം സി.എ.ജി റിപ്പോർട്ടിൻെറ സാധുത പരിശോധിച്ച് ഭൂരിപക്ഷവും നിഗമനം തള്ളിയ കമീഷൻ നടപടി കോടതി കയറാനുള്ള സാധ്യതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story