Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2019 5:03 AM IST Updated On
date_range 9 July 2019 5:03 AM ISTഡാമിെൻറ സംഭരണശേഷി ഉയർത്താനായി പുഴ നടത്തം
text_fieldsbookmark_border
ഡാമിൻെറ സംഭരണശേഷി ഉയർത്താനായി പുഴ നടത്തം തിരുവനന്തപുരം: അരുവിക്കര ഡാമിൻെറ ജലസംഭരണശേഷി പുനഃസ്ഥാപിക്കണമെന്നു ം റിസർവോയർ മാലിന്യമുക്തമാക്കണമെന്നും ആവശ്യപ്പെട്ട് കേരള ശാസ്ത്രസാഹിത്യപരിഷത്ത് കുളത്തറ യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ പുഴനടത്തം സംഘടിപ്പിച്ചു. കുളത്തറ ജങ്ഷനിൽ ആരംഭിച്ച വിശദീകരണയോഗത്തിൽ കുളത്തറ യൂനിറ്റ് പ്രസിഡൻറ് അരുൺകുമാർ തോന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ പരിസരവിഷയസമിതി ചെയർമാൻ വി. ഹരിലാൽ ഉദ്ഘാടനം ചെയ്തു. രജിതകുമാരി, വിജയൻ നായർ, ബി. നാഗപ്പൻ, ജി. രഞ്ജിത്ത്, സുമേഷ് എന്നിവർ സംസാരിച്ചു. കുളത്തറ ജങ്ഷനിൽ നിന്ന് ആരംഭിച്ച പുഴ നടത്തത്തിൽ നൂറിലധികം പേർ പെങ്കടുത്തു. കാളിയാമൂഴി, മണിദ്വീപ്, പൊട്ടച്ചിറ പമ്പ് ഹൗസ്, തോമ്പി, വാഴവിള തുടങ്ങിയ തീര പ്രദേശത്തു കൂടി സഞ്ചരിച്ച് പുഴ നടത്തം മുള്ളിലവിൻമൂട് ജങ്ഷനിൽ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story