Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2019 5:03 AM IST Updated On
date_range 9 July 2019 5:03 AM ISTതിരുവല്ലം
text_fieldsbookmark_border
: സ്വകാര്യ സ്‌കൂളിലെ ഓഫിസ് ജീവനക്കാരന് എച്ച് 1 എൻ 1 സ്ഥിരീകരിച്ചതിനു പിന്നാലെ ഓഫിസിലെ മറ്റു ഒമ്പത് ജീവനക്കാർക്ക് കൂടി പനി പിടിപെട്ടതോടെ ജീവനക്കാർ ആശങ്കയിൽ. തിരുവല്ലത്തെ പ്രമുഖ സ്വകാര്യ സ്‌കൂളിലെ ഓഫിസ് ജീവനക്കാരനായ കൈതമുക്ക് സ്വദേശിക്ക് രണ്ടാഴ്ച മുമ്പ് പനി വന്നതിനെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രാജീവ് ഗാന്ധി ബയോടെക്നോളജിയിലെ പരിശോധനയിൽ ഇദ്ദേഹത്തിന് എച്ച്1 എൻ1 ആണെന്ന് സ്ഥിരീകരിക്കുകയും തുടർന്ന് ചികിത്സ നൽകുകയും ചെയ്തു. ഇതിനിടെയാണ് സ്‌കൂളിലെ ഓഫിസ് ജീവനക്കാരായ മറ്റു ഒമ്പത് പേർക്ക് കൂടി പനിയും അസ്വസ്ഥതയും അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സ തേടിയ ഇവർക്ക് മുൻ കരുതലിൻെറ ഭാഗമായി എച്ച്1 എൻ 1ൻെറ പ്രതിരോധ മരുന്നായ ടാമി ഫ്ലൂ മരുന്ന് നൽകിയതായി പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർ അറിയിച്ചു. തുടർന്നും ഇവരിൽ രോഗ ലക്ഷണങ്ങൾ കണ്ടുവന്നാൽ രക്തപരിശോധന ഉൾപ്പെടെയുള്ളവ നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story