Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2019 5:02 AM IST Updated On
date_range 9 July 2019 5:02 AM ISTതിരുവനന്തപുരം
text_fieldsbookmark_border
: ഫോറന്‍സിക് മെഡിസിനിലെ ജ്വലിക്കുന്ന ഇതിഹാസമായിരുന്നു ഡോ. ഉമാദത്തനെന്ന് മെഡിക്കല്‍ കോളജ് അലുമ്നി അസോസിയേഷന് വൈസ് പ്രസിഡൻറ് ഡോ. ജോണ്‍പണിക്കര്‍. കഴിഞ്ഞദിവസം അന്തരിച്ച ഡോ. ഉമാദത്തൻെറ അനുസ്മരണസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ. ജോൺ പണിക്കർ. ഫോറന്‍സിക് മെഡിസിനില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യം എന്നും അവര്‍ക്കൊരു തണലായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചനയോഗത്തില്‍ പങ്കെടുത്തവര്‍ ഓർമിച്ചു. പൊലീസ് സര്‍ജന്‍ എന്ന നിലയിലും അദ്ദേഹത്തിനുണ്ടായിരുന്ന അഗാധമായഅറിവ് എടുത്തുപറയേണ്ടതാണ്. നിരവധി പുസ്തകങ്ങളുടെ രചയിതാവുകൂടിയാണദ്ദേഹമെന്ന് ഡോ. ജോണ്‍പണിക്കര്‍ വ്യക്തമാക്കി. തൻെറ സ്കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ തന്നെ കണ്ടുപരിചയമുള്ള ഡോ. ഉമാദത്തന്‍ പില്‍ക്കാലത്ത് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായപ്പോള്‍ അദ്ദേഹത്തിനുകീഴില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചത് ഓര്‍മിച്ചുകൊണ്ടാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ്മാത്യു സംസാരിച്ചുതുടങ്ങിയത്. ശക്തമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അദ്ദേഹത്തിൻെറ കഴിവ് ഏവരും അംഗീകരിച്ചിട്ടുള്ളതാണ്. ഒരു ഫോറന്‍സിക് വിദഗ്ധനെ സംബന്ധിച്ചിടത്തോളം ധൈര്യം വലിയ അളവില്‍ തന്നെയുണ്ടാകുമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായിരിക്കെ അദ്ദേഹത്തിൻെറ പ്രവര്‍ത്തനങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഡോ. തോമസ് മാത്യു പറഞ്ഞു. ഉമാദത്തന്‍ എന്ന അധ്യാപകനോടുള്ള ഭയഭക്തിബഹുമാനം ഒന്നിനൊന്ന് വര്‍ധിച്ചിട്ടേയുള്ളൂവെന്ന് നിലവിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. കെ. ശശികല പറഞ്ഞു. ഒരിക്കല്‍പോലും അദ്ദേഹത്തിൻെറ ക്ലാസ് ഒഴിവാക്കാന്‍ തോന്നിയിരുന്നില്ലെന്ന് എസ്.എ.ടി സൂപ്രണ്ട് ഡോ. എ. സന്തോഷ്കുമാര്‍ പറഞ്ഞു. യൂറോളജി വിഭാഗം മേധാവി ഡോ. ജി. വേണുഗോപാല്‍, ഡോ. പ്രേംലാൽ, ഡോ. സുശീലാപ്രഭാകരന്‍, ഡോ. നിര്‍മല, ഡോ. കെ. രേണുക, ഡോ. ടി.കെ. കുമാരി, ഡോ. കൃഷ്ണ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഡോ. ഉമാദത്തന്‍ മെഡിക്കൽ കോളജിന് സംഭാവന ചെയ്ത തൻെറ 58 പുസ്തകങ്ങള്‍ അദ്ദേഹത്തിൻെറ മക്കളായ രാമനാഥനും വിശ്വനാഥനും ചേര്‍ന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന് കൈമാറി. ചിത്രം: IMG-20190708-WA0083 ഡോ. ഉമാദത്തന്‍ രചിച്ച 58 പുസ്തകങ്ങള്‍ അദ്ദേഹത്തിൻെറ മക്കളായ രാമനാഥനും വിശ്വനാഥനും ചേര്‍ന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story