Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാലിയേറ്റിവ് കെയർ...

പാലിയേറ്റിവ് കെയർ കുടുംബസംഗമം

text_fields
bookmark_border
(ചിത്രം) കടയ്ക്കൽ: ചിതറ പഞ്ചായത്തും മാങ്കോട് പ്രാഥമികാരോഗ്യകേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച ചിതറ പഞ്ചായത്ത് ട ൗൺ ഹാളിൽ കലക്ടർ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സുജിത കൈലാസ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. അരുണാദേവി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെ. ബിജു, കരകുളം ബാബു, കൊല്ലായിൽ, പി. ഷീജ, രഞ്ജുവട്ടലിൽ, എസ്. സിനി, മനോജ് കുമാർ ഷൈജു, അമ്പിളി, വിന്നി ഭാസ്കർ തുടങ്ങിയവർ സംസാരിച്ചു. പത്തനാപുരം താലൂക്ക് എക്സൈസ് റേഞ്ച് ഓഫിസ് വിളക്കുടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കുന്നിക്കോട്: വിവാദങ്ങള്‍ക്കിടയില്‍ പത്തനാപുരം താലൂക്ക് എക്സൈസ് റേഞ്ച് ഓഫിസ് വിളക്കുടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്വന്തം മണ്ഡലത്തില്‍നിന്ന് എക്സൈസ് ഓഫിസ് താലൂക്ക് പരിധിയിലേക്ക് വിട്ടുകൊടുക്കില്ലെന്ന മന്ത്രി കെ. രാജുവിൻെറ നിലപാടിനിടെയാണ് റേഞ്ച് ഓഫിസ് കുന്നിക്കോട് പ്രവര്‍ത്തനം ആരംഭിച്ചത്. പുതുതായി രൂപപത്കരിച്ച പത്തനാപുരം താലൂക്കിൻെറ എക്സൈസ് റേഞ്ച് ഓഫിസ് പുനലൂരിലാണ്‌ ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. പഞ്ചായത്ത് എട്ടുലക്ഷം രൂപ വിനിയോഗിച്ച് എക്സൈസ് ഓഫിസിനായുള്ള കെട്ടിടം നിർമിച്ചു. എന്നാല്‍ പുനലൂർ മാർക്കറ്റ് ജങ്ഷന് സമീപം പ്രവർത്തിക്കുന്ന പത്തനാപുരം റേഞ്ച് ഓഫിസ് കുന്നിക്കോട്ടേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്ന വാശിയിലായിരുന്നു കെ. രാജു. ഇതിനിടെ ഓഫിസ് തലവൂര്‍ പഞ്ചായത്തിലേക്ക് മാറ്റുന്നതിന് കെ.ബി. ഗണേഷ്കുമാര്‍ എം.എൽ.എ ശ്രമിച്ചിരുന്നതായും വിമര്‍ശനമുണ്ട്. വിളക്കുടി ഗ്രാമപഞ്ചായത്തിൻെറ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കുന്നിക്കോട് മാർക്കറ്റിനുള്ളിൽ പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലമാണിത്. എക്സൈസ് ഓഫിസ് വാടകരഹിതമായി പ്രവർത്തിപ്പിക്കാനായിരുന്നു പഞ്ചായത്ത് സമിതിയുടെ തീരുമാനം. ഇവിടെയാണ് റേഞ്ച് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്. റേഞ്ച് ഓഫിസ് മാറ്റം സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ സെപ്റ്റംബറിൽ ഇറങ്ങിയിരുന്നു. എക്സൈസ് കമീഷണറുടെ നിർദേശത്തെ തുടര്‍ന്നാണ് ഓഫിസ് പ്രവത്തനം ആരംഭിച്ചത്. വിഭജനത്തിന് മുമ്പുള്ള പുനലൂരടങ്ങുന്ന പത്തനാപുരം താലൂക്കിൽ രണ്ട് എക്സൈസ് റേഞ്ച് ഓഫിസുകളാണ് പ്രവത്തിച്ചിരുന്നത്. പുനലൂര്‍ കഴിഞ്ഞാല്‍ മറ്റൊന്ന് അഞ്ചലിലാണ്. ഇത് പുനലൂർ താലൂക്കിൻെറതായി തുടരാനായിരുന്നു ധാരണ. റേഞ്ച് ഓഫിസ് മാറ്റത്തോടെ തൊളിക്കോട്ട് വാടകകെട്ടിടത്തിൽ പ്രവർത്തിച്ച എക്സൈസ് സർക്കിൾ ഓഫിസ് പുനലൂർ മാർക്കറ്റിന് സമീപത്തെ സ്വന്തംസ്ഥലത്തേക്ക് മാറ്റി. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകളുടെ പുതുക്കല്‍ ആരംഭിച്ചു. കടമാന്‍കോട്, ഏഴംകുളം, പതിനൊന്നാംമൈല്‍ വാര്‍ഡുകളിലുള്ളവര്‍ക്ക് ജൂലൈ 10 വരെ മാര്‍ത്താണ്ഡങ്കര എല്‍. ആൻഡ് യു.പി.എസിലും, മഠത്തിക്കോണം, തിങ്കള്‍ക്കരിക്കം, ചന്ദനക്കാവ്, ചെറുകര വാര്‍ഡുകള്‍ക്കായി 11 മുതല്‍ 13 വരെ ചന്ദനക്കാവ് എ.പി.എന്‍.എം.സി.എം.എസ് യു.പി സ്കൂളിലും, ചോഴിയക്കോട്, ഡാലി, മൈലമൂട് വാര്‍ഡുകള്‍ക്കായി 14 മുതല്‍ 16 വരെ ചോഴിയക്കോട് എല്‍.പി സ്കൂളിലും, ടൗണ്‍വാര്‍ഡ്, സാംനഗര്‍, കുളത്തൂപ്പുഴ, നെല്ലിമൂട് വാര്‍ഡുകള്‍ക്കായി 17 മുതല്‍ 20 വരെ കുളത്തൂപ്പുഴ പി.ഡബ്ല്യു.ഡി െഗസ്റ്റ് ഹൗസിലും, അമ്പതേക്കര്‍, അമ്പലം, കല്ലുവെട്ടാംകുഴി വാര്‍ഡുകള്‍ക്കായി 21, 22 തീയതികളില്‍ കുളത്തൂപ്പുഴ ടൗണ്‍ യു.പി സ്കൂളിലും, എസ്റ്റേറ്റ്, ഇ.എസ്.എം കോളനി, റോസ്മല വാര്‍ഡുകള്‍ക്കായി 23, 24, 25 തീയിതികളില്‍ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫിസിലും പുതുക്കല്‍ പ്രക്രിയ നടക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story