Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗതാഗതക്കുരുക്ക്​...

ഗതാഗതക്കുരുക്ക്​ പരിഹരിക്കാൻ നടപടി തുടങ്ങി

text_fields
bookmark_border
കാട്ടാക്കട: കാട്ടാക്കട പട്ടണത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി നടപടി ആരംഭിച്ചു. ശനിയാഴ്ച കൂടിയ സർവകക്ഷി മീറ്റിങ്ങിൻെറ തീരുമാന പ്രകാരമാണ് കാട്ടാക്കട തഹസിൽദാർ ഗോപകുമാർ, കാട്ടാക്കട ഇൻസ്പെക്ടർ ഡി. ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ, പൊലീസ് സംഘങ്ങൾ നടപടി തുടങ്ങിയത്. കാട്ടാക്കട പൊലീസ് സ്റ്റേഷൻ മുതൽ മൊളിയൂർ റോഡ് വരെയും മാർക്കറ്റ് വരെയും ഉള്ള സ്ഥലം സംഘം പരിശോധിച്ചു. പ്രാഥമിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഫുട്പാത്തിലേക്ക് ഇറക്കിെവച്ചിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ, സാധനങ്ങൾ, പൊതുഗതാഗതത്തിന് തടസ്സമായി നിൽക്കുന്ന വൈദ്യുതി- ടെലിഫോൺ പോസ്റ്റുകള്‍ എന്നിവ രേഖപ്പെടുത്തി. കാട്ടാക്കട മാർക്കറ്റിന് മുൻവശമുള്ള ഒാട്ടോ സ്റ്റാൻഡ്, ബസ് സ്റ്റോപ് എന്നിവ പുനഃക്രമീകരിക്കുന്നതിന് സംഘം റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. ഉടന്‍ നടപ്പാക്കുന്ന സംവിധാനം ഉണ്ടാകുമെന്ന് കാട്ടാക്കട ഇന്‍സ്പെക്ടര്‍ ബിജുകുമാര്‍ പറഞ്ഞു, ചിത്രം േഫാേട്ടാ അറ്റാച്ചായിട്ടില്ല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story